Thursday, October 28, 2010

സാത്താന്‍






സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടു തന്നെ രജീഷ് തല്ലുകൊള്ളിയാണ്
. വഴിയെ പോകുന്ന അടി അവന്‍ പോയി ഇരന്നു വാങ്ങിക്കും, തലയ്ക്കു മുകളില്‍ കൂടി പോവുന്ന അടി അവന്‍ ഏണി വെച്ച് കയറി നിന്ന് കൊള്ളും,  അവനെ മുന്നില്‍ കണ്ടാല്‍ ആരും തല്ലാതെ പോവില്ല. അതിനുള്ള കാരണങ്ങള്‍ അതിനു മുമ്പ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.
                               
                            എവിടെയും എന്ത് പ്രശ്നം ഒപ്പിക്കാനും അത് കഴിഞ്ഞു ആരും അറിയാതെ മുങ്ങാനും അവനുള്ള കഴിവ് അഭിനന്ദനീയം ആയിരുന്നു എങ്കിലും അവന്‍ ഒപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി കുറച്ചു ദിവസം കഴിഞ്ഞാലും അവനെ തേടിയെത്തുമായിരുന്നു  . സ്വന്തം ക്ലാസ്സില്‍ നിന്നും സീനിയേര്‍സില്‍ നിന്നും ജൂനിയെഴ്സില്‍ നിന്നും മാത്രമല്ല രജീഷ് അടി വാങ്ങിയിട്ടുള്ളത് .സ്കൂളിലെ പഠിത്തം കഴിഞ്ഞു പോയവര്‍ പോലും അനുജന്മാരുടെ പരാതി പരിഗണിച്ചു രജീഷിനെ സ്കൂള്‍ ഗ്രൌണ്ടില്‍ ചവിട്ടി കൂട്ടിയിട്ടുണ്ട്.


                                     പക്ഷെ യു.പി സ്കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ചൊറിഞ്ഞു നടന്ന അവന്റെ സ്വഭാവത്തിന് കാതലായ മാറ്റം വന്നു.ഇവന്‍ പഠിക്കാന്‍ ചേര്‍ന്ന ഹൈ സ്കൂളില്‍ അവനെക്കളും വലിയ താപ്പാനകള്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടാണോ അതോ അവിടെ ഉണ്ടായിരുന്നവര്‍ എടുത്തിട്ട് ചവിട്ടിയിട്ടാണോ എന്തോ, രജീഷ് സ്കൂളില്‍ തീര്‍ത്തും മാന്യന്‍ ആണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.അതിനു ശേഷം മുതിര്‍ന്നു യുവാവായപ്പോള്‍ രജീഷ് എല്ലാവരെക്കൊണ്ടും ചിരിപ്പിക്കുവാന്‍ ഉതകുന്ന ഒരുവന്‍ ആയി മാറികഴിഞ്ഞിരുന്നു. നാട്ടില്‍ നാലുപാടും സുഹൃത്തുക്കള്‍,എന്നും വെള്ളമടിയും വാളുവെപ്പും. നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപദ്രവം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആരും എടുത്തിട്ടു മെതിച്ചില്ല.
                                         
                                       പക്ഷെ വെള്ളം അടിച്ചു കഴിഞ്ഞാല്‍ ആരും അറിയാതെ കുറെ കലാപരിപാടികള്‍ രജീഷ് ഒപ്പിക്കുമായിരുന്നു. എല്ലാ പരിപാടിയും രാത്രി പതിനൊന്നിനു ശേഷം മാത്രം ആയിരിക്കും ചെയ്യുന്നത്. പകല്‍ സമയത്ത് രജീഷ് പച്ചവെള്ളം ചവച്ചു തിന്നുന്ന കൂട്ടത്തില്‍ ഉള്ള ആള്‍ ആണ് .
                                         
                                          അയല്‍പക്കത്തെ വീട്ടില്‍ അടുക്കള ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങി കുളിക്കുക, അതിനു ശേഷം ആ വെള്ളം ഊറ്റി കളയുക, പശുവിന്റെ കയര്‍ അഴിച്ചു വിടുക, പാതിരാത്രി കോളിംഗ് ബെല്‍ അടിച്ചു വീട്ടുകാരെ ഉണര്‍ത്തുക, പട്ടിക്കൂടിനു അടുത്ത് പോയി നിന്ന് ഓരിയിടുക. വിഷുക്കാലം ആയാല്‍ പരിചയമുള്ള വീടിന്റെ എല്ലാം വാതില്‍ക്കല്‍ പാതിരാത്രി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കുക ,കപ്പ (മരച്ചീനി) മാന്തി , അതെടുത്ത് ഉടമസ്ഥന്റെ വീടിനു വാതില്‍ക്കല്‍ കാഴ്ച വെക്കുക, തുടങ്ങിയ നിരുപദ്രവപരമായ ചില തമാശകള്‍ സ്വന്തം സമാധാനത്തിനു വേണ്ടി അദ്ദേഹം ചെയ്തു പോന്നു.  ഈ ചെയ്യുന്നതെല്ലാം ഒറ്റയ്ക്ക് ആണ്. ദൈവംതമ്പുരാനെ പോലും കൂടെ വിളിക്കില്ല , ദൈവം പോലും അറിയുകയും ഇല്ല . പുറത്തു അറിയുന്നത് അവന്‍ തന്നെ അത് പറയുമ്പോള്‍ ആയിരിക്കും . അത്രയ്ക്ക് രഹസ്യ സ്വഭാവം ആയിരുന്നു രജീഷിന്റെ തമാശകള്‍ക്ക് ..
 
                         അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് രജീഷിനു ഇഷ്ടമല്ല. അത് കൊണ്ട് അച്ഛന്‍ വാങ്ങുന്ന സിഗരറ്റ് അടിച്ചു മാറ്റി വലിക്കും, പക്ഷെ അച്ഛനെ സിഗരറ്റ് വലിക്കാന്‍ സമ്മതിക്കില്ല..അതാണ് രജീഷ്  .


                                                      അങ്ങനെ രജീഷ് നാടടക്കി വാഴുന്ന കാലം.ഒരു ദിവസം വൈകുന്നേരം കൂട്ടുകാരന്‍ ജിസോ വിളിച്ചു ഒരു നാല് പെഗ്ഗ്  കൂടിയ സാധനം  കൊടുത്തു. അത് കഴിച്ചു കഴിഞ്ഞു നേരെ അമ്മവീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ അമ്മാവന്‍ അടിച്ചിട്ട് ബാക്കി വെച്ചിരിക്കുന്ന മിലിട്ടറി ഇരിക്കുന്നു. അമ്മാവന്‍ വരുന്നതിനു മുമ്പ് കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് വെള്ളം ചേര്‍ക്കാന്‍ പറ്റിയില്ല.അത് കുറെ വലിച്ചു കേറ്റി.. അവിടെ നിന്നും രാത്രിയിലെ അത്താഴവും കഴിച്ചു വീട്ടിലെത്തി. സമയം പത്തു മണി ആവുന്നത്തെ ഉള്ളൂ. ഇപ്പോള്‍ ചെന്നാല്‍ അച്ഛന്‍ പൊക്കും, പ്രശ്നമാകും. അത് കാരണം നേരെ അയല്പക്കത്ത് ബാലന്‍ ചേട്ടന്റെ വീട്ടില്‍ പോയി ടിവി കാണാം എന്ന് തീരുമാനിച്ചു അവിടേക്ക് പോയി . അവിടെ ചെന്നപ്പോള്‍ ബാലന്‍ ചേട്ടന്‍ ഡെയിലി ക്വാട്ടയുടെ അവസാന റൌണ്ടിലേക്ക് കടക്കുന്നു.ഫ്രീ ആയിട്ട് അവിടെ നിന്നും കിട്ടി രണ്ടെണ്ണം.
                        
                                          എല്ലാം കൂടി ആയപ്പോള്‍ "ഭൂമി ഏതാ ? , ആകാശം ഏതാ ?, ഞാന്‍ ആരാണ് ?" തുടങ്ങിയ ചെറിയ സംശയങ്ങള്‍ തോന്നി തുടങ്ങി രജീഷിന്.ടിവിയില്‍ അപ്പോള്‍ കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നടക്കുകയായിരുന്നു. ആരൊക്കെയോ ഒരു വടിയും കൊണ്ട് തെക്ക് വടക്ക് നടക്കുന്നത് മാത്രം രജീഷ് ടിവിയില്‍ കണ്ടു. ബാക്കി എല്ലാം അജ്ഞാതം അവര്‍ണ്ണനീയം.
                                                          
                                                   ബാലന്‍ ചേട്ടനോട് ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു പുറത്തിറങ്ങിയ രജീഷിന്റെ കാലില്‍ ഒരു കമ്പ് തട്ടി. അതെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ഇരുട്ടിലൂടെ വീട്ടിലേക്കു നടന്ന രജീഷിന്റെ മുന്നില്‍ ഒരു കറുത്ത രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. മുഖം വ്യക്തമല്ല , പക്ഷെ മുഖത്തിന്‌ അടുത്ത് തീ ജ്വലിക്കുന്നുണ്ട്. ആ തീ മേലേക്കും താഴേക്കും പോവുന്നു.
                                              
                                                                "രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "എന്നുള്ള ആപ്തവാക്യം മനസ്സില്‍ ഓര്‍മിച്ചു കൊണ്ട് ആ ഭീകര രൂപത്തിന് നേരെ രജീഷ് കയ്യില്‍ ഇരുന്ന വടി ഉയര്‍ത്തി ഉച്ചത്തില്‍ അലറി

"സാത്താനെ ....ദൂരെ പോ "

                                                                  കെട്ടുവള്ളത്തിന്റെ പങ്കായം പോലെ ഒരു കൈ അന്തരീക്ഷത്തില്‍ നിന്നും പറന്നു വന്നു രജീഷിന്റെ ചെവിക്കല്ലിന് വീണു. തനിക്ക് അടി കിട്ടിയെന്നും ഇപ്പോള്‍ കിടക്കുന്നത് താഴെ ആണെന്നും മനസ്സിലാക്കാന്‍ പോലും രജീഷിന്റെ ബോധം നിന്നില്ല. അടി വീണതിനു പുറകെ ബോധം അതിന്റെ പാട്ടിനു പോയി.
                                          
                             പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് സാത്താന്‍ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിരുന്നു എന്നും തീ ആയിട്ട് തോന്നിയത് പുള്ളിക്കാരന്‍ വലിച്ച സിഗരറ്റ് ആയിരുന്നു എന്നും രജീഷ് മനസ്സിലാക്കിയത്‌.


                                       ഭാഗ്യം !!!! വീട്ടുകാര്‍ മാത്രമേ അറിഞ്ഞുള്ളൂ.വേറെ വല്ലവരും അറിഞ്ഞിരുന്നേല്‍ നാണക്കേട് ആയേനെ എന്ന് കരുതിയ രജീഷിനു തെറ്റി. കാര്യങ്ങള്‍ എല്ലാം രജീഷിന്റെ കൈ വിട്ടു പോയിരുന്നു. രാവിലെ രജീഷിന്റെ വീട്ടില്‍ വന്ന ജിസോ ഈ സംഭവം നാട്ടില്‍ പാട്ടാക്കി.

അന്ന് മുതല്‍ രജീഷിനു പുതിയ പേര് വീണു
സാത്താന്‍   


*********************സാത്താന്‍***********************


സാത്താന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ട്. പ്രവാസികള്‍ സൂക്ഷിക്കുക 












































      
  

68 comments:

_ said...

kollaam... :)

റശീദ് പുന്നശ്ശേരി said...

രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "

എന്ത് ചെയ്യാം കൊള്ളുകയല്ലാതെ

Muralee Mukundan , ബിലാത്തിപട്ടണം said...

രജീഷ് സാത്താനായ കഥായവതാരം കലക്കിപ്പൊളിച്ചു..
നല്ല അവതരണം കേട്ടൊ

Anil cheleri kumaran said...

ഹഹ.. ചിരിപ്പിച്ചു.

vinod1377 said...

"ഭൂമി ഏതാ ? , ആകാശം ഏതാ ?, ഞാന്‍ ആരാണ് ?" സൂപ്പര്‍ അണ്ണാ

HAINA said...

സാത്താനെ ....ദൂരെ പോ

Unknown said...

രജീഷ് എന്നാ നാട്ടീൽ വരുന്നത് ഒന്ന് കാണാൻ

Echmukutty said...

സാത്താൻ നല്ല മനുഷ്യനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്!

കൊള്ളാം. നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മക്കളായാല്‍ ഇങ്ങനെ വേണം...സ്വന്തം അച്ഛനെ കേറി സാത്താനെ എന്നു വിളിച്ച രജീഷ് ആളു കൊള്ളാലോ...
നല്ല വായനാ സുഖമുണ്ടായിരുന്നു..നന്നായി ചിരിച്ചു.
പ്രത്യേകിച്ച് വൈകീട്ടത്തെ കലാപരിപാടികള്‍

Manoraj said...

നിരുദ്രവപരമായ തമാശകള്‍ അല്ലേ.. കൊള്ളാം.. സാത്താന്‍ ഗള്‍ഫിലേക്ക് പോയത് നന്നായി.. :)

അനൂപ്‌ .ടി.എം. said...

ഇതാണ് നമ്മുടെ നാടുകാരുടെ പ്രശ്നം...
ചുമ്മാ തെക്ക് വടക്ക് വെള്ളമടിച്ചു വാളും വച്ച് നടക്കുന്നവന് , എന്തെങ്കിലും ഒരു പേരും ചാര്‍ത്തികൊടുത്ത് നാടുകടത്തും..പാവം സാത്താന്‍..
കഥ കലക്കിയിട്ടുണ്ട്

ഹംസ said...

അവതരണം നന്നായി. ചിരിക്ക് വകയുണ്ട്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അച്ചന്‍ സാത്താന്‍ മകന്‍ സാത്താന്‍

കുഞ്ഞൂസ് (Kunjuss) said...

സാത്താന്റെ അവതരണം നന്നായിട്ടുണ്ട്....

ശ്രീനാഥന്‍ said...

രസകരം, ദർശനപരമായ അസ്ക്കിതകൾ വെള്ളമടിച്ചാലുണ്ടാകുമെന്നതും സാത്താനേയും ദൈവത്തേയും കാണുമെന്നതും പരമസത്യം! നന്നായിട്ടുണ്ട് എഴുത്ത്!

V P Gangadharan, Sydney said...

Hilarity and reality- seldom they are found to be of perfect marriage, especially in literature. And, more so when the author is inclined to set his eye only to portray the light-side of life, unswayed with the outside world that exists distinctly in concert with reality. There is, indeed, satanic humour in the narrative which well deserves compliments!

ദിവാരേട്ടN said...

നന്നായിട്ടുണ്ട്. ഒരു ഉപദ്രവും ഇല്ലാത്ത തമാശ. ദിവാരേട്ടന് ഇഷ്ടായി.

the man to walk with said...

:)

Best wishes

jayaraj said...

ഗള്‍ഫില്‍ എവിടെയാണെന്ന് പറയുകയാണെങ്കില്‍ ആ വഴി പോകാതിരിക്കംയിരുന്നു......ഹ ഹ ഹ

അന്ന്യൻ said...

കഥയും കഥാപാത്രങ്ങളും സ്വന്തം ജീവിതത്തിൽ നിന്നാണെങ്കിലും, കഥാപാത്രങ്ങളുടെ പേരുകൾ കടം കോണ്ടതാ‍ണല്ലേ?!

Irshad said...

ഹഹഹ... ഇഷ്ടായി. സാത്താന്റെ പടവും കൊള്ളാട്ടോ...

Unknown said...

aliya...set up ayittundu......

keraladasanunni said...

അത് കൊള്ളാം. സാത്താന്‍ പ്രത്യക്ഷപ്പെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാവും.

എഴുത്തച്ചന്‍ said...

"രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ " അതു കലക്കി, അടിപൊളി.

അജീഷ് ജി നാഥ് അടൂര്‍ said...

നിന്റെ കള്ളുകഥകള്‍ തീരുന്നില്ല അല്ലേ... വരികള്‍ക്കിടയിലെ ചില 'പ്രയോഗങ്ങള്‍' കുറിക്കു കൊള്ളുന്നതായതിനാല്‍ വായനയും രസകരമാകുന്നു...ആശംസകള്‍..

Sneha said...

ചിരിക്കാന്‍ നല്ല വകുപ്പുണ്ടായിരുന്നു ....ചിരിക്കുകയും ചെയ്തു ..സാത്താന്‍ ഈ പരിപാടി ഗള്‍ഫിലും പ്രയോഗിക്കുന്നുണ്ടോ ആവോ...? അടി ചോദിചു വാങ്ങല്‍..!

നീര്‍വിളാകന്‍ said...

സാത്താന്‍ ചിരിപ്പിച്ചു..... കൊള്ളാം !!!!

Sidheek Thozhiyoor said...

സാത്താനെ ഖത്തറിലെക്കല്ലല്ലോ വിട്ടത് ..നന്നായിട്ടോ.

jayanEvoor said...

സാത്താൻ ഒരു മൊതലു തന്നെ!
ഹ! ഹ!!

Anees Hassan said...

:)

അനൂപ്‌ said...

ജിനു അത് തകര്‍ത്തു നന്നായി ഇനീം പോരട്ടെ

Indu said...

Short, simple and good presentation style.

joice samuel said...

:)

Jishad Cronic said...

സാത്താനെ നല്ല അവതരണം...

ഭായി said...

ചിരിപ്പിച്ചു :)

Maneesh said...

ha ha haa... paniyunnel inagen paniyanam aliyaa...

smitha adharsh said...

പ്രവാസികള്‍ ശരിക്കും സൂക്ഷിക്കണോ?

ബിനോയ്//HariNav said...

ha ha kollam :)

krishnakumar513 said...

സാത്താന്‍ രസകരമാകുന്നു.അഭിനന്ദനങ്ങൾ.

Unknown said...

ഇതാണ് അല്ലെ ഒറ്റയാന്‍..............

ഈ ചെയ്യുന്നതെല്ലാം ഒറ്റയ്ക്ക് ആണ്. ദൈവംതമ്പുരാനെ പോലും കൂടെ വിളിക്കില്ല , ദൈവം പോലും അറിയുകയും ഇല്ല . പുറത്തു അറിയുന്നത് അവന്‍ തന്നെ അത് പറയുമ്പോള്‍ ആയിരിക്കും .

ദാസനും വിജയനും | Dhasanum vijayanum said...

hahahahaha... kollam otta kollaam..
dhasantem vijayantem aashamsakal

Unknown said...

@dileep v nair: നന്ദി
@മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം ബിലത്തിപട്ടണം: നന്ദി
@കുമാരന്‍ | kumaran : നന്ദി
@വിനോദ് : നന്ദി
@ ജുവൈരിയ സലാം: രജീഷ് അടുത്തു തന്നെ നാട്ടില്‍ വരുന്നുണ്ട് ...ഞാന്‍ വരുമ്പോള്‍ അറിയിക്കാം
@haina : എന്താ ഉദ്ദേശിച്ചത് ?
@Echmukutty : നന്ദി
@റിയാസ് (മിഴിനീര്‍ത്തുള്ളി) : രജീഷ് പറഞ്ഞത് " എന്റെ അപ്പനെ അല്ലെ ഞാന്‍ സാത്താന്‍ എന്ന് വിളിച്ചത് .....ഞാന്‍ അങ്ങ് സഹിച്ചു" എന്നാ
@Manoraj : സാത്താന്‍ ഗള്‍ഫില്‍ ഉപദ്രവകാരി അല്ല
@anoop : അവനെ ഗള്‍ഫില്‍ പറഞ്ഞു വിട്ടില്ലരുന്നു എങ്കില്‍ നാട്ടുകാരുടെ കൈക്ക് പണി ആയേനെ
@ഹംസ : നന്ദി
@ ഇസ്മായില്‍ കുറുമ്പടി (തണല്‍) :നന്ദി
@കുഞ്ഞൂസ് (Kunjuss) : നന്ദി
@ശ്രീനാഥന്‍ : ഞാന്‍ ആ അഭിപ്രായം സാത്താനെ അറിയിക്കുന്നതാണ്

Unknown said...

@V P Gangadharan, Sydney : thanks
@DIV▲RΣTT▲Ñ :യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കാതെ സാത്താന്‍ ഇപ്പോള്‍ ഒമാനില്‍ ഉണ്ട്
@the man to walk with : thanks
@jayaraj : യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കാതെ സാത്താന്‍ ഇപ്പോള്‍ ഒമാനില്‍ ഉണ്ട്
@അന്ന്യന്‍: , @MyDreams :
ഞാന്‍ അല്ല സാത്താന്‍...ഞാന്‍ വെറും പാവം ഒറ്റയാന്‍ ...
സാത്താന്‍ എന്ന പേരില്‍ ഞാന്‍ നാട്ടില്‍ വിലസുന്നു എന്നറിഞ്ഞാല്‍ ഇപ്പോള്‍ ഒമാനില്‍ ഉള്ള ഒറിജിനല്‍ സാത്താന്‍ നാട്ടില്‍ വന്നു എന്നെ വെട്ടും...

@പഥികന്‍ :നന്ദി , സാത്താന്റെ രൂപവും ആ പാടവും തമ്മില്‍ ഏകദേശ സാമ്യം ഉണ്ട്
@Anoop :നന്ദി
@എഴുത്തച്ചന്‍: നന്ദി
@അജീഷ് ജി നാഥ് അടൂര്‍: സാത്താന്റെ കഥകള്‍ ഇനിയും ഉണ്ട് ...പുറകെ എഴുതാം
@സ്നേഹ:ഗള്‍ഫില്‍ സാത്താന്‍ നല്ലനടപ്പ്‌ ആണ്
@നീര്‍വിളാകന്‍: നന്ദി
@സിദ്ധീക്ക് തൊഴിയൂര്‍ : സാത്താന്‍ ഒമാനിലാണ് ...ഖത്തറില്‍ ഉള്ളവര്‍ ഭയക്കേണ്ട
@jayanEvoor : നന്ദി , ബ്ലോഗിലേക്കുള്ള തിരിച്ചു വരവിനു കാരണം ജയേട്ടന്റെ "വരൂ...... ബസ്സില്‍ നിന്ന് ബ്ലോഗിലേക്ക്!!!" എന്ന പോസ്റ്റ്‌ വായിച്ചതു കൊണ്ടാണ്...ബ്ലോഗ്‌ വീണ്ടും സജീവമാകുന്നതില്‍ ജയേട്ടന് മുഖ്യ പങ്കുണ്ട് ...ആശംസകള്‍

Unknown said...

@Anees Hassan : നന്ദി
@നൂലന്‍: നന്ദി
@Indu : നന്ദി
@'മുല്ലപ്പൂവ്: നന്ദി
@Jishad Cronic : നന്ദി ക്രോണിക്
@Maneesh : ഇത് പണി ആണോ ..എനിക്കിട്ട് ഇനി സാത്താന്റെ പണി എന്നാണോ കിട്ടുന്നത് എന്നറിയില്ല
@smitha adharsh :സാത്താന്‍ വെറും പാവം ആണെന്നെ....ആരും ഭയക്കേണ്ട
@ബിഗു : നന്ദി
@ ബിനോയ്//HariNav: : നന്ദി
@krishnakumar513 : നന്ദി
@MyDreams : ഇതല്ല ഒറ്റയാന്‍..ഒറ്റയാന്‍ വെറും പാവം.....ഇവന്‍ ആണ് സാത്താന്‍
@ദാസനും വിജയനും | Dhasanum vijayanum : ദാസനോടും വിജയനോടും നന്ദി ഉണ്ട് കേട്ടോ



ഇനിയും ആരോടെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രത്യകം നന്ദി അറിയിച്ചു കൊള്ളുന്നു ...ഇനിയും വരിക....

നല്ലി . . . . . said...

ഹ ഹ ഹ ഹ ഹ

അനില്‍കുമാര്‍ . സി. പി. said...

രസകരം.

ദാസനും വിജയനും | Dhasanum vijayanum said...

ഒറ്റാ നിങ്ങള്‍ ബസ്സില്‍ കാണുന്ന പോലെ അല്ലാട്ടോ .. ഒരു സംഭവം ആണ് .. കിടിലം ആയിട്ടുണ്ട്‌

അലി said...

സാത്താന്‍ ചരിതം വളരെ രസകരമായി അവതരിപ്പിച്ചു...

അഭിനന്ദനങ്ങള്‍!

Sabu Hariharan said...

വായിക്കുവാൻ രസമുണ്ടായിരുന്നു. അഭിനന്ദനങ്ങൾ!

Unknown said...

ശെയ്ത്താനേ, ആസ്വദിപ്പിച്ചു!

sm sadique said...

ഒറ്റയാനെ ഒറ്റക്ക പോകണ്ടാ.ഞാനും കൂട്ടിനുണ്ട്.
വായിച്ച് രസിച്ചു. വെള്ളമടിച്ച് ഞാനും മയങ്ങി.
ചുമ്മാ…. വെറുതെ.

Anonymous said...

kalakki

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu... aashamsakal........

പ്രയാണ്‍ said...

ithinnu njaan commentittillalle.vaayichchupoyirunnu. kollaam.

പട്ടേപ്പാടം റാംജി said...

നന്നായി ചിരിപ്പിച്ചു.
അവതരണം നന്നായിട്ടുണ്ട്.
ആശംസകള്‍.

chillu said...

സമാധാനമയീ സാത്താന്‍ ഇപ്പോള്‍ ഗള്‍ഫിലാന്നെല്ലോ:)

chillu said...

സമാധാനമയീ സാത്താന്‍ ഇപ്പോള്‍ ഗള്‍ഫിലാന്നെല്ലോ:)

Minesh Ramanunni said...

ഇപ്പൊള ഉണ്ണിക്കുട്ടനെ അറിയാം എന്ന് പറഞ്ഞതിലെ ഗുട്ടന്‍സ് പിടികിട്ടിയത് :)

Anonymous said...

സാത്താനേ...ചിരിച് ചിരിച്ച് വശം കെട്ടുല്ലോ

ജയരാജ്‌മുരുക്കുംപുഴ said...

valare rasakaramayittundu.... aashamsakal...

ente lokam said...

അടി വീണ പിറകെ ബോധം അതിന്റെ പാട്ടിനു പോയി....
അതിനു മുമ്പേ തന്നെ ബോധം ആ വാളു പുരയില്‍ വെച്ചതല്ലേ ?
ആ ബോധവും അങ്ങ് പോയി അല്ലെ? നന്നായിട്ടുണ്ട് കേട്ടോ.
ആശംസകള്‍....

Villagemaan/വില്ലേജ്മാന്‍ said...

"രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "

ഇത് തകര്‍ത്തു കേട്ടോ !

ശരിക്കും ചിരിപ്പിച്ചു മാഷെ..

Unknown said...

സാത്താനെ എനിക്കങ്ങട്ട് ഇഷ്ട്ടപ്പെട്ടു പോയി. മൂന്നു ട്രിപ്പ്‌ വലിച്ചു കേറ്റിയപ്പോഴേക്കും, ആ കള്ളച്ചെകുത്താന്‍ വാള് വെക്കുമോ എന്ന് ഞാന്‍ പേടിച്ചിക്കുകയായിരുന്നു. ഏതായാലും എന്റെ കൂടെ കൂട്ടാന്‍ കൊള്ളാം!

ഒഴാക്കന്‍. said...

ആദ്യമായ ഈ വഴി .... ചിരിപ്പിച്ചു ട്ടോ

Abhilash said...

സാത്താന്‍ ആരെന്നു പറയെട്ടെ ...............
വേണ്ട താങ്കളുടെ കുടുംബത്തിനു ചീത്ത പേര്‍ വേണ്ട

rafeeQ നടുവട്ടം said...

സുല്‍ഫി വഴി എന്‍റെ ബ്ലോഗിലെത്തിയതിലൂടെ താങ്കളെ കണ്ടുമുട്ടാനും എഴുത്തുകളെ പരിചയപ്പെടാനുമായി.
'സാത്താന്‍' നന്നായി.
ഗള്‍ഫില്‍ എത്തിയെന്നറിഞ്ഞു. ഇവിടെയും നാറ്റിക്കുമോ?

Anonymous said...

സാത്താനെ കൊള്ളാം,നല്ല രസികന്‍

പിങ്കി said...

nalla kathaapaathram.... :):):)
aashamsakal...

Pages

Flickr