Wednesday, December 8, 2010

ദി ഡിപ്ലോമറ്റ് : കൊലയാളി


 
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കണ്ണൂരില്‍ കലാപം നടന്നു കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിപ്ലോമ പഠനം തുടങ്ങിയത്. പത്ര വാര്‍ത്തകള്‍ നല്‍കിയ അറിവ്  മാത്രം ആയിരുന്നു കണ്ണൂരിനെ കുറിച്ച് ആകെ ഉണ്ടായിരുന്നത് . മുഖ്യധാര പത്രങ്ങളില്‍ എല്ലാം ആ സമയത്ത് മുഴുവന്‍ കണ്ണൂര്‍ എന്ന പേര് പ്രത്യക്ഷപ്പെടുന്നത് കൊലപാതകങ്ങളുടെയും കൊള്ളിവെപ്പിന്റെയും ഹര്‍ത്താലിന്റെയും ബന്ദിന്റെയും സചിത്ര വാര്‍ത്തകളോടെ ആയിരുന്നു.       

                                       ക്ലാസ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞാണ് വടിവാള്‍ ഞങ്ങളുടെ ക്ലാസ്സില്‍ വന്നു ചേരുന്നത്.  വടിവാളിന്റെ അഭിപ്രായത്തില്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു മണ്ഡലകാലം പോലെ തന്നെ ഉള്ള ഒരു സീസണില്‍ ആണ് എന്നായിരുന്നു. കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആണ് അദ്ദേഹത്തിനു വടിവാള്‍ എന്ന പേര് എല്ലാവരും കൂടി ചാര്‍ത്തി കൊടുത്തത്.
                                               
                            കോളേജില്‍ ചേര്‍ന്ന സമയത്ത് വടിവാള്‍ താമസം അയ്യപ്പന്‍ എന്ന് പേരുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു. ആ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ട് വടിവാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. എല്ലാ ദിവസവും കോളേജ് കഴിഞ്ഞാല്‍ വടിവാള്‍ വീട്ടില്‍ പോയി വെറുതെ ഇരിക്കും. ബോര്‍ അടിക്കുമ്പോള്‍ പുറത്തിറങ്ങി ഈച്ചയെ അടിക്കും . പിന്നെയും ബോര്‍ അടിക്കുവാണേല്‍ നേരെ ഹൈവേയിലോട്ടു വന്നു നിന്ന് നാഷണല്‍ പെര്‍മിറ്റ്‌ ലോറികളുടെ എണ്ണം എടുക്കും.
        
                      ഇങ്ങനെ ഉള്ള ഒരു ദിവസം പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലഞ്ഞത് കൊണ്ട് വൈകിട്ട് നേരത്തെ ഭക്ഷണം കഴിക്കാം എന്ന് കരുതി ഒരു ആറ് മണി ആയപ്പോള്‍ വടിവാള്‍ ടൈറ്റ് ജീന്‍സും കാറ്റര്‍പില്ലറിന്റെ ‍ബൂട്ടും നാലാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ കാര്‍ന്നോര്‍ വാങ്ങി കൊടുത്ത ബനിയനും വലിച്ചു കേറ്റി റൂമിന് പുറത്ത് ഇറങ്ങി.
ഹൈവേയുടെ അരികിലൂടെ " ഞാന്‍ ജനിച്ച്ചില്ലാരുന്നു എങ്കില്‍ ഭൂമിക്കു അത്രയും ഭാരം കുറഞ്ഞു കിട്ടിയേനെ " എന്നൊക്കെ ആത്മഗതം പറഞ്ഞു നടന്നപ്പോള്‍ ആണ് ഒരുത്തന്‍ പുറകില്‍ നിന്നും വടിവാളിനെ മറികടന്നു പാഞ്ഞു പോയത് . ആ പാഞ്ഞു പോയവന്റെ കയ്യില്‍ ഒരു പൊട്ടിയ ബിയര്‍ കുപ്പിയും ഉണ്ടായിരുന്നു. ഒരു നൂറു മീറ്റര്‍ മുമ്പിലായി അതിലും വേഗത്തില്‍ ഒരുത്തന്‍ ജീവനും കൊണ്ട് ഓടുന്നുണ്ടായിരുന്നു. ഇനിയും ഓടിയാല്‍ ജീവന്‍ പുറകെ വരുന്നവന്റെ കയ്യില്‍ ഇരിക്കുന്ന ബിയര്‍ ബോട്ടിലില്‍ തീരും എന്ന് മനസ്സിലായ അവന്‍ ആദ്യം കണ്ട ഒരു മധ്യപ്രദേശ് രജിസ്ട്രേഷന്‍ ഉള്ള ഒരു ലോറിയുടെ ഏണിയില്‍ തൂങ്ങി നാട് വിട്ടു.പക്ഷെ ഇതൊന്നും കാണാന്‍ വടിവാള്‍ അവിടെ ഉണ്ടായില്ല.

                           ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഈ സംഭവം നടന്നതിനും രണ്ടു കിലോമീറ്റര്‍ പുറകില്‍ ആയി Triple H  താമസിക്കുന്ന
വീട്ടില്‍ ഒരാള്‍ പറന്നു വന്നു നെഞ്ചും തല്ലി വീണു.

ഈ വന്നു വീണതിന്റെ ശബ്ദം കേട്ട് ഞെട്ടി കട്ടിലില്‍ കിടക്കുകയായിരുന്ന Triple H ചാടി എഴുനേറ്റു ലോകത്തോട്‌ മുഴുവന്‍ ദേഷ്യം തീര്‍ക്കാന്‍ എന്ന പോലെ ആരെയൊക്കെയോ കുറെ തെറി വിളിച്ചു .

ഇതിനിടയില്‍ താഴെ വീണയാള്‍ എഴുനേല്‍ക്കാന്‍ പറ്റാതെ നിലത്തു കിടന്നു കൊണ്ട് പറഞ്ഞു

"വെള്‍ ...വെള്ള..."

വെള്ളയോ ?

"വെള്ളം "

Triple H കുളിമുറിയില്‍ പോയി ഒരു മഗ്ഗില്‍ വെള്ളം എടുത്തോണ്ട് വന്നു.

അപ്പോള്‍ ആണ് ആളെ Triple H നു പോലും മനസ്സിലായത് . വന്നു വീണത്‌ വടിവാള്‍ ആയിരുന്നു. എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിനു മുമ്പ് വടിവാള്‍ Triple H ന്റെ കയ്യില്‍ ഇരുന്ന വെള്ളം മുഴുവന്‍ വാങ്ങി കുടിച്ചു.

"വെള്ളം കുടിക്കാന്‍ ആണോ നീ ഇത്രയും ദൂരം ഓടി വന്നത് ?"

"അതെ"

ഒരുത്തനെ കുത്താന്‍ ഇട്ടോടിക്കുന്നത് കാണാന്‍ പോലും കരുത്തില്ലാതെ വടിവാള്‍ തിരിഞ്ഞോടിയതാണ്. ചെന്ന് കേറിയത്‌  Triple H ന്റെ വീട്ടിലും . പക്ഷെ സത്യം പറഞ്ഞാല്‍ മാനം പോകും എന്ന് എന്നുള്ളത് കൊണ്ട് വടിവാള്‍ അതൊന്നും ആരോടും പറഞ്ഞില്ല
.അന്ന് തിരികെ വീട്ടിലേക്കു പോവാന്‍ വടിവാളിന്റെ ധൈര്യം അനുവദിച്ചില്ല.

അന്ന് രാത്രി  അവിടെ കൂടി Triple H നെ കണ്ണൂരിലെ കഥകള്‍ പറഞ്ഞു കത്തി വെച്ച് കൊന്നു കൊലവിളിച്ച് കുഴിച്ചു മൂടി , പിറ്റേന്ന് രാവിലെ അവന്റെ കബറിടത്തില്‍ അരിയും പൂവും ഇട്ടു നമസ്കരിച്ചു വടിവാള്‍ സ്വന്തം റൂമിലേക്ക്‌ ഇടവഴി കേറി പോന്നു.

ഹൈവേ കാണുന്നത് പോലും വടിവാളിന്റെ നെഞ്ചിടിപ്പ് കൂട്ടും എന്നുള്ളത് കൊണ്ട് ആണ് ഇടവഴി തിരഞ്ഞെടുത്തത് . അല്ലാതെ ആരെയും പേടിച്ചിട്ടൊന്നും അല്ല. 

അന്ന് രാവിലെ റൂമില്‍ പാട്ടും പാടി ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുകയായിരുന്ന വടിവാളിനെ തിരക്കി ഒരാള്‍ വന്നു
"സ്റേഷന്‍ വരെ ഒന്ന് വരണം "

"ഞാന്‍ സ്ഥിരമായിട്ട് ട്രെയിനിലാണ് വരാറുള്ളത്  . പക്ഷെ ട്രെയിനിന്റെ എഞ്ചിന്‍ നന്നാക്കാനൊന്നും എനിക്കറിയില്ല."

"റെയില്‍വേ സ്റ്റേഷന്‍ അല്ല . പോലീസ് സ്റ്റേഷനിലോട്ട് വരാനാ പറഞ്ഞത് "

വടിവാള്‍ ഞെട്ടി , പിന്നെ പഴയ ആ ഡ്രസ്സ്‌ വലിച്ചു കേറ്റി സ്റെഷനിലോട്ടു നടന്നു.

ചെന്ന് കേറിയതും CI ചോദിച്ചു " എവിടാ വീട് ?"

"കണ്ണൂരിലെ തലശ് ...." 

"കണ്ണൂരാ ? .....കൊല്ലിവനെ ...ഇവനെ എന്കൌണ്ടര്‍ ചെയ്യ് "

"എന്നെ കൊല്ലാന്‍ പോണേ..... " എന്ന് അലറിവിളിച്ച് പുറത്തേക്ക് ഓടിയ വടിവാളിനെ പാറാവുകാരന്‍ പോലീസ് വട്ടക്കാലിട്ടു വീഴ്ത്തി.

തൂക്കിയെടുത്ത് ലോക്കപ്പിനകത്തേക്ക്  എറിയെപ്പെട്ട വടിവാളിന് കുത്താന്‍ ഓടിച്ചവന് കൂട്ട് നിന്നവന്‍ എന്ന പേരും അതിന്റെ കൂടെ ഒരു കേസും കിട്ടി .

 ഇതിനിടയില്‍ കേസ് കൊടുത്തവനെയും കുത്താന്‍ ഓടിച്ചവനെയും അടക്കമുള്ള ആള്‍ക്കാരെ തിരഞ്ഞു പോലീസ് പോയി . കണ്ണൂരിലുള്ള വടിവാളിന്റെ ബന്ധുക്കളെ അറിയിക്കാന്‍ പോലീസുകാര്‍ സന്മനസ്സു കാട്ടി .

വടിവാളിന്റെ അപ്പനും ഇളയ അളിയനും കൂടി ആദ്യം കിട്ടിയ വണ്ടിക്കു ചേര്‍ത്തലക്ക് പോന്നു. എടൂരിലുള്ള പള്ളിയില്‍ വടിവാളിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ആയിരം മെഴുകുതിരി എരിഞ്ഞു തീര്‍ന്നു .

പുറത്ത് കണ്ടാല്‍ വടിവാളിനെ കണ്ടിച്ചു കളയും എന്ന് നാട്ടുകാര്‍ പോസ്റര്‍ എഴുതി മതിലുകളില്‍ പതിച്ചു. 

ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഭരിച്ചിരുന്ന പോലീസുകാര്‍ വടിവാളിനെ പുതിയ തെറികള്‍ പഠിപ്പിച്ചു കൊടുത്തു. പോലീസുകാര്‍ മടുത്തപ്പോള്‍ അപ്പുറത്തെ ചായകടയിലെ പൊറോട്ട അടിക്കുന്ന ചേട്ടനെ വിളിച്ചു കൊണ്ട് വന്നു നല്ല കുറെ നാടന്‍ തെറി വടിവാളിനെ പറയിപ്പിച്ചു കേള്‍പ്പിച്ചു.  ചേര്‍ത്തല സ്റ്റേഷഷനില്‍ വന്നു കേറിയ അപ്പന്‍ പോലും ലോക്കപ്പില്‍ കേറി വടിവാളിന്റെ തന്തക്കു വിളിച്ചിട്ടാണ് പോലീസേമ്മാനെ കാണാന്‍ ചെന്നത്.

    വടിവാള്‍ തെറ്റൊന്നും ചെയ്ത്ട്ടില്ല എന്ന് പോലീസുകാര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും നാട്ടുകാരുടെ  ഭീഷണി വകവെക്കാതെ ഇവനെ പുറത്തിറക്കി വിട്ടാല്‍ പിറ്റേ ദിവസം ഇവന്റെ ശവത്തിനു ആ സ്റ്റേഷനില്‍ തന്നെ ഉള്ള പോലീസുകാര്‍ കാവല്‍ നില്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നത് കൊണ്ട് വടിവാളിനെ പകല്‍ സമയം കസ്റ്ടിയില്‍  വെക്കാന്‍ അവര്‍ തീരുമാനിച്ചു . രാത്രി അപ്പനും അളിയനും വന്നു കൂട്ടികൊണ്ട് പോയി അവരുടെ കൂടെ ലോഡ്ജില്‍ താമസിപ്പിച്ചു

പോലീസ് അന്വേഷണം  ഊര്‍ജ്ജിതപ്പെടുത്തി .

വടിവാളിന്റെ അപ്പനും അളിയനും തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞോട്ടും ഓടി.

സംഭവം നടന്നു മൂന്നിന്റെ അന്ന് കുത്താന്‍ ഓടിച്ചവനെയും ജീവനും കൊണ്ട് ഓടിയവനെയും ഒരുമിച്ചു സ്റ്റേഷനില്‍ വരുത്തി.
ചോദ്യം ചെയ്തു വന്നപ്പോള്‍ വാദി പ്രതി ആയി .
സ്ഥലം സര്‍ക്കിള്‍ ഒടുവില്‍ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി.

നിലത്തു നില്ക്കാന്‍ പോലും സാധിക്കാതെ ഓടിയെങ്കിലും രാഷ്ട്രീയവും മതപരവും ആയ എല്ലാ സ്വാധീനവും ഒരുമിച്ചു ഉപയോഗിച്ചു  വടിവാളിന്റെ തലയില്‍ ഉണ്ടായിരുന്നതും വന്നേക്കാവുന്നതുമായ എല്ലാ ആരോപണവും ഒഴിവാക്കാന്‍ അപ്പന് കഴിഞ്ഞു .

എല്ലാം തീര്‍ന്നു എന്ന് വിശ്വസിച്ച അവരുടെ മുമ്പിലേക്ക് അടുത്ത പ്രശ്നം വന്നു വീണു . കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രം എന്ന പോലെ  ഒരു സസ്പെന്‍ഷന്‍ കോളേജില്‍ നിന്നും അടിച്ചു കൊടുത്തിരുന്നു വടിവാളിന് . അവന്‍ അതറിഞ്ഞിരുന്നില്ല.

C.I ഏമാനെ കൊണ്ട് കോളേജിലേക്ക് വിളിച്ചു പറയിപ്പിച്ചു "കേസ് ഒന്നും ഇല്ല, വടിവാള്‍ നിരപരാധി ആണ്" എന്നൊക്കെ.

എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് കരുതി വടിവാള്‍ അപ്പനെയും അളിയനെയും കൂട്ടി  കോളേജില്‍ വന്നു.

കോളേജിന്റെ ഗേറ്റ് കടന്നു ചെന്നതും പ്യൂണ്‍ വിളിച്ചു നിര്‍ത്തി  ചോദിച്ചു " ഒരുത്തനെ വീട്ടില്‍ കേറി വെട്ടണം, എന്തോ തരണം .....?"

പ്യൂണിനെ ഒഴിവാക്കി മുന്നോട്ടു നടന്ന വടിവാളിനെ കോളേജിലെ അധികാര അവതാരങ്ങള്‍ ഓരോരുത്തരായി വന്നു ചൊറിഞ്ഞേച്ച് പോയി.

ലാബിലെ ഹെല്‍പ്പര്‍ വന്നു പറഞ്ഞു "കേരളത്തിലെ എല്ലാ പോളിയിലെയും ലാബ്‌ ഹെല്‍പ്പര്‍മാരെ എനിക്കറിയാം , ഞാന്‍ വിചാരിച്ചാല്‍ നീ ഒരു കാലത്തും ലാബ് പാസ്സാവില്ല "

"നഷ്ട്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം" എന്ന് പറഞ്ഞു കൊണ്ട് നേരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയതും ആക്ടിംഗ് പ്രിന്‍സിപ്പല്‍ (ഒറിജിനല്‍ പ്രിന്‍സിപ്പല്‍ ലീവ് ആയിരുന്നു) ഗര്‍ജ്ജിക്കാന്‍ തുടങ്ങി. ഏറ്റവും അവസാനം

"ഗുണ്ടായിസം എല്ലായിടത്തും വിജയിക്കില്ല " എന്ന ഡയലോഗിന്  

"ഗുണ്ടായിസ്സം വിജയിക്കുന്ന സ്ഥലവും ഉണ്ട് " എന്ന് അളിയന്‍ തിരിച്ച് ഗര്‍ജ്ജിച്ചു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കി  . 

 കാലേല്‍ പിടിച്ചും ആവശ്യമുള്ളിടത്ത് ദേഷ്യം കാണിച്ചും വടിവാളിന്റെ സസ്പെന്‍ഷന്‍ ഒടുവില്‍ അവസാനിപ്പിച്ചു.

പിറ്റേന്ന് മുതല്‍ വടിവാള്‍ കോളേജില്‍ ഹാജരായി കത്തി വെപ്പ്  തുടങ്ങി .

ഈ സംഭവങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ വടിവാളിനെ കാണുമ്പോള്‍ വഴിമാറി നടക്കാന്‍ തുടങ്ങി . അവര്‍ക്ക് പേടിയായിരുന്നു , എതിരെ വരുന്നവരെ കണ്ടു പേടിച്ചു വടിവാള്‍ ഓടി വല്ല വണ്ടിയുടെ അടിയിലും കേറി പടമായാല്‍ സമാധാനം പറയാന്‍ നടക്കണം പിന്നെ എന്നത് കൊണ്ട് .

സംഭവങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും പിടിപ്പിച്ചു വടിവാള്‍ തന്നെ എല്ലായിടത്തും പറഞ്ഞു നടന്നു. ഇത് സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ വടിവാളിന് അടുത്ത പേര് വീണു
 കൊലയാളി .

പുതിയ പേര് പരസ്യപ്പെടുത്തുവാന്‍ ആരെയും ക്ഷണിക്കേണ്ടി വന്നില്ല. അതിനു വടിവാള് തന്നെ മതിയായിരുന്നു.
 
കുത്താന്‍ ഓടിച്ച്ചവനും ഓടിക്കപ്പെട്ടവനും അവന്റെ കൂട്ടുകാരും ഒന്ന് രണ്ടു അക്ഷരം മാറ്റിയും വിളിക്കാന്‍ തുടങ്ങി.
 

<<<<<<<<<< ദി ഡിപ്ലോമറ്റ് : കൊലയാളി >>>>>>>>>
 
സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടന്ന, ഞാന്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും അന്ന് വടിവാളിനെ സഹായിക്കാന്‍ പറ്റിയില്ല ‌എന്നുള്ള ദു:ഖകരമായ സത്യവും ഞാന്‍ ഇവിടെ തുറന്നു പറയുകയാണ്‌. അറിവില്ലായ്മയോ സാഹചര്യങ്ങളോ ആയിരുന്നു അതിന് കാരണം എങ്കിലും നിശ്ചലമായിപ്പോയ ഞങ്ങളുടെ അന്നത്തെ പ്രതികരണാവസ്ഥയെ ഞാന്‍ ഇപ്പോഴും ലജ്ജയോടെ മാത്രമാണ് ഓര്‍ക്കാറുള്ളത്.ഇന്നും ഞങ്ങളുടെ ഒരുമിച്ചുള്ള നില്‍പ്പിനു ഈ സംഭവം ഒരു കാരണം ആയി എങ്കിലും സുഹൃത്തിനെ ആപത്തില്‍ സഹായിക്കാന്‍ ആവാതെ പോയത് ഇന്നും വേദനയാണ്.

വടിവാളിന്റെ പ്രത്യക അനുവാദത്തോടെ ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌    

63 comments:

ഭായി said...

#കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ്#

ഇതങ് ലൈക്കി:)

സഹായിക്കാൻ സാധിച്ചില്ല എന്ന സങ്കടം വേണ്ട. അതിന് പകരമായി ഏതെങ്കിലും വെട്ട് കേസ് പ്രതിയെ സഹായിച്ച് പ്രായശ്ചിത്തം ചെയ്യു...:)

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ കഷ്ടം എന്നല്ലാതെ എന്തു പറയുവാനാണ്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
This comment has been removed by the author.
ശ്രീ said...

ഭായി ക്വോട്ട് ചെയ്ത ഭാഗം വായിച്ച് ശരിയ്ക്കു ചിരിച്ചു :)

വടിവാള്‍ ആളൊരു സംഭവം തന്നെ.

'ഈ സംഭവങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ വടിവാളിനെ കാണുമ്പോള്‍ വഴിമാറി നടക്കാന്‍ തുടങ്ങി . അവര്‍ക്ക് പേടിയായിരുന്നു , എതിരെ വരുന്നവരെ കണ്ടു പേടിച്ചു വടിവാള്‍ ഓടി വല്ല വണ്ടിയുടെ അടിയിലും കേറി പടമായാല്‍ സമാധാനം പറയാന്‍ നടക്കണം പിന്നെ എന്നത് കൊണ്ട്'

ഇതും കലക്കി

keraladasanunni said...

വഴിയെ പോയ വയ്യാവേലി എന്ന് കേട്ടിട്ടില്ലേ. വടിവാള്‍
അതെടുത്ത് തോളത്തിട്ടു എന്ന് സമാധാനിക്കാം.

MyDreams said...

ചെന്ന് കേറിയതും CI ചോദിച്ചു " എവിടാ വീട് ?"

"കണ്ണൂരിലെ തലശ് ...."

"കണ്ണൂരാ ? .....കൊല്ലിവനെ ...ഇവനെ എന്കൌണ്ടര്‍ ചെയ്യ് "

ഹും ഹും തലശേരികാര്‍ അങ്ങയെ ആണോ ??

ലീല എം ചന്ദ്രന്‍.. said...

#കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ്#

കണ്ണൂര് കാരെ ഒന്നടങ്കം പറയാതെ...ഞങ്ങളെപ്പോലെ പച്ച വെള്ളം ചച്ചരച്ചു കുടിക്കുന്ന പാവങ്ങളും അവിടുണ്ടേ ....

siva // ശിവ said...

നല്ല ശൈലി...:)

Echmukutty said...

എഴുതിയത് വായിച്ചാൽ ചിരി വരും, സമ്മതിച്ചു.
പക്ഷെ, ആ അവസ്ഥ ആലോചിച്ചപ്പോൾ കരച്ചിലാണ് വരുന്നത്.

Vishnupriya.A.R said...

:)
chiripichu

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് നല്ല കഥ..!

അജീഷ് ജി നാഥ് അടൂര്‍ said...

നീയങ്ങ് എഴുതിയെഴുതി തെളിഞ്ഞ പേനപോലായല്ലോടാ ചെക്കാ....കലക്കീട്ട്ണ്ട് ഗഡീ...കുറച്ചനുഭവമൊക്കെ എനിക്കൂടേ പറഞ്ഞു താടാ ചെക്കാ എന്റെ ബ്ലോഗിലൂടൊന്നു കാച്ചട്ട്...
ആശംസകള്‍....മച്ചൂ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കിടിലന്‍ ഉപമകള്‍ ചേര്‍ത്ത് മടുപ്പില്ലാതെ വായിക്കാന്‍ കഴിഞ്ഞു. നല്ല ഹാസ്യ കഥകള്‍ ഈ തൂലികയില്‍ നിന്ന് ഉതിര്‍ന്നു വീഴും എന്നുറപ്പ്.
ഭാവുകങ്ങള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാലോ ഈ വടിവാള്‍...
ഭായ് പറഞ്ഞ കോട്ട് തന്നെ എനിക്കും ഇഷ്ടായി...
നന്നായി രസിച്ചു

വീ കെ said...

ആശംസകൾ...

Maneesh said...

ഇത് കലക്കി അളിയാ... പിന്നെ അവസാനത്തെ ആ paragraph... അതു എഴുതാന്‍ ഒരു മാസം എടുത്തെന്ന് പറഞ്ഞതില്‍ ഒട്ടും അതിശയോക്തി ഇല്ല..

the man to walk with said...

:)

രമേശ്‌അരൂര്‍ said...

കൊള്ളാം സരസമായി എഴുതി ...വടിവാള്‍ ആളൊരു കഥാപാത്രം തന്നെ ...അത്ര ചെറിയ പുള്ളി ഒന്നും അല്ല .കണ്ണൂര്കാരന്‍ അല്ലെ

appachanozhakkal said...

What a nasty country!? ഇവിടെ വെറും ഒരു പാവപ്പെട്ടവനെ, ഒരു ചെറിയ വടിവാളുമായിട്ടു റോഡില്‍ ഇറങ്ങാന്‍ നിങ്ങള്‍ സമ്മതിക്കത്തില്ല അല്ലേ? വടിവാള്‍ കീ...ജെയ്!

jayaraj said...

nice

haina said...

:)

haina said...

:)

ഹംസ said...

വടിവാളിനെ സഹായിക്കാന്‍ പറ്റാത്തതിനു ഒരു കുറ്റബോധവും വേണ്ട.. വടിവാള്‍ ഒരു കഥാപാത്രം തന്നെയാണ്..
ചില ഭാഗങ്ങളിലെ വിവരണം ശരിക്കും ചിരിപ്പിച്ച് കളഞ്ഞു ..
പാവത്തിനെ എല്ലാവരും കൂടി കൊലയാളിയാക്കി മാറ്റിയില്ലെ... ചിലരൊക്കെ ഇങ്ങനത്തന്നയാ ഒറിജിനല്‍ കൊലയാളികള്‍ ആവുന്നത്

പോസ്റ്റ് രസകരം :)
കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ്

ഈ ഭാഗം ശരിക്കും ചിരിപ്പിച്ചു കളഞ്ഞു ...
പിന്നെ വെള്ളം ചോദിക്കുന്ന ഭാഗവും

athilolan said...

അന്ന് രാത്രി അവിടെ കൂടി Triple H നെ നാട്ടിലെ കഥ പറഞ്ഞു കത്തി വെച്ച് കൊന്നു കൊലവിളിച്ച് പിറ്റേന്ന് രാവിലെ അവന്റെ കബറിടത്തില്‍ അരിയും പൂവും ഇട്ടു നമസ്കരിച്ചു വടിവാള്‍ സ്വന്തം റൂമിലേക്ക്‌ ഇടവഴി കേറി പോന്നു.
നന്നായിട്ടുണ്ട്

നൂലന്‍ said...

:)

ഒഴാക്കന്‍. said...

ചിരിപ്പിച്ചു

ജീവി കരിവെള്ളൂര്‍ said...

പൊതുവെ നല്ലതിനേക്കാള്‍ വേഗം തിന്മയെ സ്വീകരിക്കാന്‍ കഴിയും എന്നതിന്നാലാകാം , എവിടെയും കണ്ണൂര്‍ എന്ന് പറഞ്ഞാല്‍ ഉടനെ “അയ്യൊ!” എന്ന മറുപടി കിട്ടുന്നത് .ഇതിലേക്കായി മാധ്യമങ്ങള്ഉം മുതലെടുപ്പുകാരും നല്‍കിയ സംഭാവനകള്‍ ഒട്ടും ചെറുതല്ല .കണ്ണൂരുകാരനായ ഒരു സുഹൃത്തുണ്ടായിട്ടും താങ്കളെപ്പോലെ ചിന്തിച്ചു കഴിഞ്ഞാല്‍ മറുപടിയില്ല :(

എന്റെ നാടിന്റെ അവസ്ഥയിലുള്ള വിഷമം പറഞ്ഞതാട്ടോ .എഴുത്ത് നന്നായി, വിഷയം ഇതായതുകൊണ്ടാ ഒരു വിഷമം .

പട്ടേപ്പാടം റാംജി said...

സംഭവ കഥ എങ്കിലും വളരെ സരസമായി അവതരിപ്പിച്ചു.പറഞ്ഞു പറഞ്ഞു ജീവി പറഞ്ഞത്‌ പോലെ കണ്ണൂരിനെ ഒരു വഴിക്കാക്കും..
തമാശ പറഞ്ഞതാ ട്ടോ.
നര്‍മ്മം വഴങ്ങും എന്ന് തെളിയിച്ച എഴുത്ത്‌.
ആശംസകള്‍.

പ്രയാണ്‍ said...

കണ്ണൂരുകാര്‍ കൊട്ടേഷന്‍ കൊടുക്കുംട്ടൊ....:)

കണ്ണൂരാന്‍ / K@nnooraan said...

@@
ആരവിടെ! കണ്ണൂരിനെ പറഞ്ഞവന്റെ തല അറുത്ത് മാറ്റാന്‍ കണ്ണൂരാന്‍ ഉത്തരവിടുന്നു.

ഹെന്ത്! ഇനിമേലില്‍ കണ്ണൂരിനെ കുറ്റപ്പെടുത്തില്ലെന്നോ. എന്നാല്‍ ഇയാളെ വെറുതെ വിടൂ..!

**

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പാവം അന്ന് സഹാ‍യിച്ചെങ്കിൽ ഇന്നെ ദി ഡിപ്ലോമാറ്റ് :കൊലയാളി ഉണ്ടകുമായിരുന്നില്ലല്ലോ....അല്ലേ ഭായ്

വിനോദ് said...

കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ്

Thommy said...

നമ്മുടെ "കണ്ണൂരാന്‍" വിഷമിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇനിയും എഴുതൂ

അഭി said...

കൊള്ളാം മാഷെ

ഒറ്റയാന്‍ said...

കണ്ണൂരിനെ ഞാന്‍ സ്നേഹിക്കുകയും അവിടുത്തെ ജനങ്ങളെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് ഇതിനാല്‍ ഞാന്‍ ബോധ്ധ്യപ്പെടുത്തി കൊള്ളുന്നു .
ഇത് എനിക്ക് വന്ന ഭീഷണി സ്വരമുള്ള കമെന്റുകളെ പേടിച്ചിട്ടൊന്നും അല്ല .

കഴുത്തിനു മുകളില്‍ തലയില്ലാത്ത എന്നെകാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല എന്നത് കൊണ്ട് ആ ഒരു അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി മാത്രം ആണ് .

വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി .

തലശ്ശേരി ബിരിയാണി ഇഷ്ട്ടപ്പെടുന്ന നിങ്ങളുടെ സ്വന്തം സുഹൃത്ത്
ഒറ്റയാന്‍

പാക്കരന്‍ said...

അത് അവന്‍ ബിയറ് കുപ്പി താഴെയിട്ട് പൊട്ടിച്ചപ്പം വേറെ മേടിപ്പിക്കാനായിട്ട് ഞാന്‍ അവനെ ഇട്ട് ഓടിച്ചതല്ലയോ... കഷ്ടം!!!!

മുകിൽ said...

ennaalum paavam..

സിദ്ധീക്ക.. said...

ഹാസ്യ ശൈലി രസിച്ചു , ആശംസകള്‍ ..

Rasheed Punnassery said...

വടിയും വാളും എല്ലാം കൂടെ ഇതെന്നാ കീറാ
അളിയാ കീറിയത്
ഏതായാലും പച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍
പറ്റാത്തവനെന്ന കുറ്റസമ്മതം അങ്ങ് ബോധിച്ചു
കൂട്ടുകാരായാല്‍ ഇങ്ങനെ വേണം

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍...

അലി said...

വടിവാള്‍ കൊലയാളിയായി...
കണ്ണൂര്‍കാരെപറ്റിയുള്ള വര്‍ണ്ണന ഇഷ്ടപ്പെട്ടു.

നിശാസുരഭി said...

ചില വര്‍ണ്ണനകള്‍ ഇഷ്ടപ്പെട്ടു.
ആശംസകള്‍

salam pottengal said...

very good. write more episodes about vadival. let him become famous like payyan of VKN

Muneer N.P said...

കൊള്ളാം കൊലയാളി..
കറുത്ത ഹാസ്യത്തിന്റെ മെമ്പൊടി ചേര്‍ത്തെഴുതിയതു
കൊണ്ട് രസകരമായി.

faisu madeena said...

കൊള്ളാം ...ചിരിപ്പിച്ചു ......

lekshmi. lachu said...

ആശംസകൾ...

ശ്രീനാഥന്‍ said...

കണ്ണൂരുകാരനായിപ്പോയതുകൊണ്ട് ഒരാൾക്കുണ്ടായ അനുഭവം പകർത്തിയപ്പോൾ അതോർത്ത് ചിരിക്കണോ കരയണോ എന്നൊരു സന്ദിഗ്ദ്ധതയിലെത്തിക്കാൻ ഈ അനുഭവക്കുറിപ്പിനായി, നല്ലൊരു രചനാതന്ത്രം. അഭിനന്ദനം. കണ്ണൂരുകാർ അവരുടെ ഭീഷണമായ ആത്മാർത്ഥതക്ക് നൽകുന്ന വിലയാണോ ഇത്? തലപോയാലും ശരിയെന്ന് തോന്നുന്നത് ചെയ്യുന്നവനാണ് തലശ്ശേരിക്കാരനെന്ന ഊറ്റം തലശ്ശേരിക്കാരെ മറ്റു മലയാളികളിൽ നിന്ന് വിഭിന്നരാകുന്നുണ്ടോ?

jayarajmurukkumpuzha said...

sangathy rasakaram thanne.... aashamsakal....

jayarajmurukkumpuzha said...

sangathy rasakaram thanne.... aashamsakal....

Pranavam Ravikumar a.k.a. Kochuravi said...

നല്ല അവതരണം.. ആശംസകള്‍

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കൊള്ളാം മാഷെ..!!

ഗന്ധർവൻ said...

:0)

അനില്‍കുമാര്‍. സി.പി. said...

രസകരമായി തന്നെ അവതരിപ്പിച്ചു.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

moideen angadimugar said...

#കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ്#

എന്‍.ബി.സുരേഷ് said...

അവനെന്നെ കൊല്ലാൻ ശ്രിമിക്കും ചാകാതിരിക്കാൻ ഞാനും എന്ന് എം.ടി. താഴ്വാരം എന്ന സിനിമയിൽ ഒരു വാക്യം എഴുതിയിട്ടുണ്ട്.

കണ്ണൂരിലെ കാര്യങ്ങൾ ഏതാണ്ട് അങ്ങനെയാണ് എന്നല്ല കേരളത്തിലെ കാര്യങ്ങൾ അങ്ങനെയാണ് എന്നാണ് പറയേണ്ടത്.

തെരുവിലൂടെ നടന്നാൽ ഒരാൾ കുറ്റവാളി ആവുന്ന കാലം. നമ്മുടെ പോലീസോ സമൂഹത്തെ ബാധിച്ച ക്യാൻസർ ആണ് എന്ന് ആത്മകഥയിൽ പി പറഞ്ഞ നിർവചനത്തെ ശരിവയ്ക്കുന്ന തരത്തിലും പ്രവർത്തിക്കുന്നു.

മതിലിടിഞ്ഞു വീണ് കല്ലുവിന്റെ ആട് ചത്തതിന് റോ‍ഡിൽ കൂടി പോയ ഗോവർദ്ധൻ കുറ്റവാളിയായി തൂക്കുമരം കയറാൻ വിധിക്കപ്പെടുന്നത് ആനന്ദ് ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിൽ വിവരിക്കുന്നുണ്ട്. ഒരേയൊരു ന്യായം മാത്രമാണു അധികാരികൾക്ക് ഉണ്ടായിരുന്നത്. ആ തൂക്കുകയറിന് പാകമായത് ഗോവർദ്ധന്റെ കഴൂത്ത് മാത്രം.

അതുപോലെ വടിവാൾ എന്ന നിരപരാധി കണ്ണൂർകാരനാണ് എന്ന ഒറ്റക്കാരണത്താൽ കുഴപ്പക്കാരനാണെന്ന് മുദ്രകുത്തപ്പെടുന്നു. മുസ്ലീമായാൽ അവൻ ഭീകരനാണ് എന്ന് ഇന്ന് ലോകം വായിക്കുന്ന പോലെ.

കളിയും കാര്യവും നന്നായി കൂട്ടിക്കലർത്തി.

റഷീദ്‌ കോട്ടപ്പാടം said...

കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തിന്‍റെ ഈറ്റില്ലം എന്ന് തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്!

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

AloneInACrowd said...

നല്ല ശൈലി.... നന്നായിട്ടുണ്ട്....

ഒറ്റയാന്‍ said...

ഞാന്‍ മറ്റൊരു ഒറ്റയാന്‍.....

Absar said...

കൊള്ളാം.
www.absarmohamed.blogspot.com

Rakesh R said...

ഹ ഹ ഹ കുറെ ചിരിക്കു ട്ടാ

Pages

Flickr