Tuesday, June 29, 2010

ദി ഡിപ്ലോമറ്റ് 4 - Triple H ന്റെ കണക്കുകള്‍

 വടിവാള്‍: സ്വദേശം കണ്ണൂരിലെ എടൂര്‍ എന്ന ഗ്രാമം.കത്തി, വെട്ടുകത്തി, പിച്ചാത്തി, വടിവാള്‍, നാക്ക് കൊണ്ട് ഇരപിടിക്കുന്ന ജീവി തുടങ്ങിയവ നാമധേയങ്ങള്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തണമെങ്കില്‍ ആദ്യം തലശ്ശേരിയില്‍ നിന്നും ഇരിട്ടിയിലെക്കും അവിടെ നിന്നും എടൂരിലേക്കും എത്തണം. അവിടെ വരെ ബസ്സ്‌ കിട്ടും. അതിനു ശേഷം മൂന്നു പുഴ നീന്തണം. നാലാമത്തെ വള്ളിയില്‍ തൂങ്ങി ആടിയാല്‍ വീട്ടിലെത്താം  (വള്ളി പൊട്ടിയില്ല എങ്കില്‍ മാത്രം ). നാഴികക്ക് നാല്‍പതു വള്ളി ഒന്നും ഇല്ല പുള്ളിക്കാരന്റെ വീട്ടിലേക്ക്. രാവിലെ 10.42 നും ഉച്ചകഴിഞ്ഞ് 03.30 നും ഓരോന്ന് വീതം. ഇത് കിട്ടിയാല്‍ ഭാഗ്യം.ഇല്ലെങ്കില്‍ ഒരു ആറ് മണിക്കൂര്‍ മല കയറണം. പുലിയോ കടുവയോ തിന്നില്ല എങ്കില്‍ മാത്രം വീട്ടിലെത്താം. എത്ര വലിയ നിരീശ്വരവാദി ആണേലും ശരണം വിളിച്ചു പോവും ആ യാത്ര കൊണ്ട്.

         വീട്ടില്‍ ഉള്ളത്, തറക്കല്ലുകള്‍ ഇടുന്നതിലെ അപാകതയെ കുറിച്ച് എപ്പോളും സംസാരിക്കുന്ന, ഇങ്ങനെ ഒരു മകന്‍ ജനിക്കാന്‍ മാത്രം എന്ത് പുണ്യമാണ് ഞങ്ങള്‍ ചെയ്യാതിരുന്നത് എന്ന് പരസ്പരം ചോദിക്കുന്ന ഒരു അപ്പനും അമ്മയും. പിന്നെ ഒരു വാണാല് പട്ടിയും.
മകന്‍  ചെന്ന്  കേറുന്നതിനു  പുറകെ കാര്‍ന്നോര് ചോദിക്കും

"എത്ര ദിവസം ഉണ്ടാകും ഇവിടെ ?"

"രണ്ടു ദിവസം അവധിയെ ഉള്ളൂ "

"കര്‍ത്താവെ നീ കാത്തു. നിനക്ക് സ്തുതി "

"പക്ഷെ അവിടെ ചെന്നിട്ട് ഒന്നും ചെയ്യാന്‍ ഇല്ല . ഞാന്‍ ഒരാഴ്ച കഴിഞ്ഞേ പോവുന്നുള്ളൂ "

"എടിയേ...ഞാന്‍ ഇറങ്ങുവാ..ഒരാഴ്ചത്തെ ധ്യാനം കൂടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചായി "

അടുത്ത സീനില്‍  "കര്‍ത്താവേ...സ്തോത്രം!!!! " എന്ന് വിളിച്ചോണ്ട് റബറു കാട്ടിലൂടെ നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന കാര്‍ന്നോരെ കാണാം.

പിന്നെ ഉള്ളത് പാവം അമ്മയാണ്. പുള്ളിക്കാരി ആദ്യം കിട്ടിയ വണ്ടിക്ക് അപ്പോള്‍ തന്നെ ഇളയ മകളുടെ വീട്ടിലേക്കു യാത്രയായിട്ടുണ്ടാവും.

ആദ്യം പറഞ്ഞ വാണാല് പട്ടി അപ്പോള്‍ പൊട്ടിയ തുടലുമായി കര്‍ണാടക അതിര്‍ത്തിയിലെ ഏതെങ്കിലും കുറ്റിക്കാട്ടിലിരുന്നു ഓരിയിടുന്നുണ്ടാവും.

                      ഇദ്ദേഹം ചെന്ന് കേറിയാല്‍ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി കാക്ക പോലും പറക്കത്തില്ല. അറിയാതെ ഏതെങ്കിലും ഒരെണ്ണം പറന്നാല്‍ അദ്ദേഹം അതിനെ സ്നേഹത്തോടെ വിളിച്ചു കൂടെ  ഇരുത്തി ചോദിക്കും
"എന്ത് കറുപ്പാണെടാ  ഇത് ?കരി ഓയില്‍ തോറ്റു പോകുവല്ലോ ?     

ആരെയും കിട്ടിയില്ലേല്‍ കണ്ണാടിയില്‍ നോക്കി സ്വയം പറയും
             "പൊക്കവും ഇല്ല , വണ്ണവും ഇല്ല , മുടിയും ഇല്ല , ഉള്ളതാണേല്‍ നരച്ചും പോയി ... ഇങ്ങേരു എന്ത് ഉണ്ടാക്കി വെച്ചിരിക്കുവാ ?"
 കാര്‍ന്നോരപ്പോള്‍ ഏതെങ്കിലും ധ്യാന കേന്ദ്രത്തിലോ കുമ്പസാരക്കൂട്ടിലോ ഇരുന്നു തന്റെ വിധിയെ പഴിക്കുന്നുണ്ടാവും.
                                 
 ഈ മഹാനുഭാവന് നൂറ്, ആയിരം, പതിനായിരം, ലക്ഷം തുടങ്ങിയ സംഖ്യകള്‍ മാത്രമേ അറിയൂ. അതായതു 1 മുതല്‍ 99 വരെ പുള്ളിക്കാരന് അറിയാന്‍ പാടില്ല. നമ്മള്‍ ഒന്ന് എന്ന് പറഞ്ഞാല്‍ അദ്ദേഹം മനസ്സിലാക്കുന്നത്‌ നൂറ് എന്ന് . തിരികെ പറയുമ്പോള്‍, അല്ലെങ്കില്‍ മറ്റാരോടെങ്കിലും പറയുമ്പോള്‍ അത് ആയിരം ആയിട്ടുണ്ടാവും.

                മകന്റെ ഈ കഴിവുകളുടെ കൂടുതല് കൊണ്ട് തന്നെ , ദൂരം അപകടത്തെ കുറയ്ക്കും എന്ന തിരിച്ചറിവിന്റെ ബലത്തില്‍ ആണ് കാര്‍ന്നോര്‍ അവനെ മലബാറില്‍ എങ്ങും ചേര്‍ക്കാതെ ചേര്‍ത്തല പോളിടെക്നിക്കില്‍ കൊണ്ട് പഠിക്കാന്‍ ചേര്‍ത്തത് .
ഞാന്‍ അടക്കമുള്ള നട്ടപ്രാന്തുകളുടെ നടുവിലേക്ക് ഈ സാധനം കൂടി വന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

മൂന്നു വര്‍ഷക്കാലം വടിവാളിന്റെ സഹമുറിയന്‍ ആയിരുന്നു Triple H .
 
  
Triple H  - സുന്ദരന്‍ സുമുഖന്‍ സുശീലന്‍ (ഇവരെല്ലാം അയല്‍ക്കാരാണ് ) . മിതഭാഷി,സംസ്കാരസമ്പന്നന്‍ (വാ തുറന്നാല്‍ മുന്നില്‍ നില്‍ക്കുന്നവന്റെ  തന്തക്കായിരിക്കും പറയുക ) .
          Triple Hന് ചേര്‍ത്തലയില്‍ ഒരു വീട്ടില്‍ താമസം ശരിയാക്കിയ ശേഷം  തൊട്ടടുത്ത കടയില്‍ ചെന്ന് മകനെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്‍ പറഞ്ഞു "എന്റെ മകനെ ഞാന്‍ നിങ്ങളെ എല്പിക്കുവാ...നോക്കിക്കോണം ". ആ കടയില്‍ നിന്ന് തന്നെ Triple H സിഗരറ്റ് വാങ്ങി കടക്കാരനെ നോക്കി നിര്‍ത്തി വലിച്ചു കാണിച്ചു കൊടുത്തു.
                            
 വെട്ടിയിട്ടാല്‍ പറമ്പില്‍ വീഴേണ്ട തെങ്ങിനെ വടം വെച്ച് വലിച്ചു കെട്ടി വീടിന്റെ നടുമ്പുറത്ത് വീഴിക്കുന്നത് പോലെ ആണ് Triple H നെ ഒരു കാര്യം ഏല്പിക്കുന്നത് . ഉദാഹരണത്തിന് ഒരുത്തന്‍ അദ്ദേഹത്തോട് ചെന്ന് പറയുവാണ്

" എടാ അപ്പുറത്തെ ജൂനിയെര്‍സിന്റെ ക്ലാസ്സില്‍ ഒരു ചരക്കുണ്ട് . ഒന്ന് മുട്ടിയാല്‍ കൊള്ളാമെന്നുണ്ട് "
"വാ ഇപ്പോള്‍ തന്നെ മുട്ടിയേക്കാം"
തുടര്‍ന്നു ആ പെണ്‍കുട്ടിയുടെ ക്ലാസ്സില്‍ ചെന്ന് അവളെ വിളിച്ചു പൊക്കും .

എന്നിട്ട് അവളുടെ ക്ലാസ്മേറ്റ്സിന്റെ മുന്നില്‍ വെച്ച് കൂടെ വന്നവനോട്‌ ചോദിക്കും
"പൂ%#$ മോനെ...ഈ മൈ$% നെ കണ്ടിട്ടാണോ  നീ ചരക്കെന്നു പറഞ്ഞത് ?"

ഈ സ്വഭാവ സവിശേഷത കാരണം Triple H  ന് കുളംകലക്കി എന്നൊരു പേര് വീണു കിട്ടി .

                    Triple H 
താമസിക്കുന്ന വീട്ടില്‍ വ്യത്യസ്തനാവുന്നത്  തന്റെ കണക്കുകള്‍ കൊണ്ടാണ് . ഒരു നാലു രൂപ കിട്ടാന്‍ ഉണ്ടെങ്കില്‍ തരാന്‍ ഉള്ള ആള്‍ക്ക് ആറ് രൂപ കൂടി കൊടുത്തിട്ട് പത്തു രൂപ തിരികെ തരാന്‍ പറയും. ഈ ബുദ്ധി എല്ലാ സ്ഥലങ്ങളിലും പ്രയോഗികമാവുകയും ചെയ്യാറുണ്ട്.

 

അങ്ങനെ കോളേജിലെ യുണിയന്‍ ഉത്ഘാടനം നടക്കുന്ന ദിവസം വന്നു.

                                         രാവിലെ പത്തു മണിയോടെ കാന്റീന്റെ അരികില്‍ വടിവാള്‍ , ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അടങ്ങുന്ന ഒരു സംഘം കറങ്ങി നടപ്പുണ്ട്. .പ്രവീണ്‍ അതിലെ  പോവുന്നവരോടെല്ലാം എന്തോ ചോദിക്കുന്നുണ്ട് .
                          സംഭവം ഗൌരവമേറിയതെന്തോ ആണെന്ന് കാണുമ്പൊള്‍ തന്നെ അറിയാം. കാരണം അല്‍പ സമയത്തിനുള്ളില്‍ തന്നെ അവിടെ നിന്ന ആള്‍ക്കാരുടെ അവസ്ഥ മാറി. ഇപ്പോള്‍ മജീഷ് തലയില്‍ കയ്യും വെച്ച് കാന്റീന്റെ വാതില്‍ക്കല്‍ കുത്തി ഇരിക്കുവാണ് . ജോസഫ് കാന്റീന്റെ വാതില്‍ക്കല്‍ മുട്ടുകുത്തി പ്രാര്‍ത്ഥന തുടങ്ങി. വടിവാളാണെങ്കില്‍ വെരുകിനെ പോലെ തെക്ക് വടക്ക് നടക്കുന്നു . പ്രവീണ്‍ പഴയ പരിപാടി തുടരുന്നുണ്ട് .

അപ്പോളാണ് Triple H അതിലെ പാഞ്ഞു വന്ന് വടിവാളിന്റെ അരികില്‍ ഇടിച്ചു നിന്നത്

"എനിക്ക് തരാനുള്ള 10 രൂപ താടാ കോപ്പേ"

എന്റെ കയ്യില്‍ ചില്ലറ ഇല്ല "

"നിന്റെ കയ്യില്‍ എത്ര ഉണ്ട് ?"      

"50 രൂപ "

Triple H നാല്‍പതു രൂപ എടുത്തു കൊടുത്തിട്ട് പറഞ്ഞു

"ഇതാ 40 രൂപ ... ആ 50 ഇങ്ങു താ"

വടിവാള്‍ 40  രൂപ വാങ്ങിയതും ആകാശത്ത് നിന്നും പൊട്ടി വീണത്‌ പോലെ ശരവണന്‍ അവിടെ പ്രത്യക്ഷപ്പെട്ടു .

ഒരുപാടു ആശിച്ചതെന്തോ നേടിയത് പോലെ ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അവിടെ നിന്ന് വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു .

                                 ഇടി വെട്ടിയവനെ നാട്ടുകാര്‍ ഓടിച്ചിട്ട് വടിവാളിന് വെട്ടി എന്ന അവസ്ഥയില്‍ Triple H നില്‍ക്കുമ്പോള്‍ പോളിയുടെ വാതിക്കല്‍ ഉള്ള ഹൈവേയിലൂടെ ചേര്‍ത്തലയിലേക്ക്‌  ഒരു പ്രൈവറ്റ് ബസ്സ്‌ കടന്നു പോയി. അതിന്റെ പുറകിലെ ഏണിയില്‍ തൂങ്ങി കിടക്കുന്ന ശരവണന്റെ പോക്കറ്റില്‍ വടിവാളിന്റെ ഷെയര്‍ ആയ 90  രൂപ ഉണ്ടായിരുന്നു
 
 

   <<<<<<<<ദി ഡിപ്ലോമറ്റ്  4 - Triple H ന്റെ കണക്കുകള്‍ >>>>>>>>



                      നഷ്ടപ്പെട്ടു പോയി ആ നല്ല ദിനങ്ങള്‍ എന്ന തിരിച്ചറിവ് കണ്ണ് നിറക്കുന്നു എങ്കിലും പോളി ജീവിതത്തിലെ ഓര്‍മകള്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചിരിയുടെയും നിറം ചാര്‍ത്തി തന്ന Triple H നും വടിവാളിനും‌ സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്.






















 
   

Pages

Flickr