Monday, February 8, 2010

അവധിദിനം....

നല്ല ഒരു ദിവസം....ഭക്തിഗാനം വെച്ചു......

ഇന്ദു കലാധര സുന്ദര വദനം ....

ഇന്നെന്‍ മനസ്സില്‍ .......

..................................

അത് തീര്‍ന്നപ്പോള്‍ അടുത്ത പാട്ട്......


 

ഒരു പിടി അവിലുമായി ജന്മങ്ങള്‍ താണ്ടി ഞാന്‍

വരികയായി ദ്വാരക തേടി......

ഗുരുവായൂര്‍ കണ്ണനെ തേടി.....

...................................................

പള്ളി ഉറക്കം കഴിഞ്ഞു എന്ന് അമ്മയെ അറിയിക്കാനാണ് ഈ പാട്ട് ......


 

രാവിലെ തന്നെ അടുക്കളയില്‍ നിന്നും കിട്ടാനുള്ളത് മുഴുവന്‍ വാങ്ങി തിന്നു.....

 ഇനി വീട്ടില്‍ നിന്നിട്ട് കാര്യമില്ല.....പുറത്തേക്കിറങ്ങി മനു ഉറക്കത്തിന്റെ ക്ഷീണവുമായി വാതില്‍ക്കലെ സോഫയില്‍ ഇരിപ്പുണ്ട്.....

എന്താ പരിപാടി....? അവനു അനക്കമില്ല..... എന്ത് പറ്റിയോ എന്തോ....?

കുറച്ചു കഴിഞ്ഞപ്പോള്‍ ബാബു അണ്ണന്‍ പണി നടക്കുന്ന വീടിന്റെ അടുത്ത് നിന്നും വന്നു....

 ഞാന്‍ ഇന്ന് രാവിലെ നേതാജി വഴി കോമളപുരം വരെ പോയി ആസ്പിന്‍വാള്‍ ജങ്ങ്ഷന്‍ വഴി വീട് വരെ നടന്നു........

വണ്ണം കുറക്കാനുള്ള പരിപാടി ആണ് .....

രാവിലെ എന്താ കഴിച്ചത്...?

രണ്ടു കുറ്റി പുട്ടും മുന്ന് ഏത്ത പഴവും....

ഈ രീതിയിലാണെല് വണ്ണം പെട്ടെന്ന് കുറയും.....

 

സീമ ചേച്ചി കണ്ണനെയും കൊണ്ട് വന്നു പറഞ്ഞു ..... ചിറ്റന്‍ പാട്ട് വെച്ച് തരും....


 

കണ്ണച്ചന്‍ ഇങ്ങോട്ട് പോന്നു..... വീട്ടില്‍ പിന്നെയും പാട്ടിന്റെ ബഹളം...... പുറകെ ഇംഗ്ലിഷ് സിനിമകള്‍.... ഐസ് ഏജ് കുറച്ചു നേരം കണ്ടു..... പിന്നെ അടുത്തത്.....  

  

അല്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു പറഞ്ഞു.....

"നിനക്ക് ചെവി കേള്‍ക്കുകേലാരിക്കും..... ബാക്കി ഉള്ളവര്‍ക്ക് ആ കുഴപ്പം ഇല്ല ..... ഒച്ച കുറക്കടാ...."

   എന്റെ പട്ടി വോളിയം കുറയ്ക്കും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് സിസ്റ്റം ഓഫാക്കി..... കണ്ണനോട് പറഞ്ഞു ...ഇനി നാളെ കാണിച്ചു തരാം.... ഒരുമ്മയും തന്നേച്ചു കണ്ണന്‍ എന്റെ അമ്മയുടെ കയ്യിലേക്ക് കുടിയേറി .......

മനുവിനെ തിരക്കി ചെന്നപ്പോള്‍ പുള്ളിക്കാരന്‍ രാവിലത്തെ ഫുഡും കഴിച്ചു കയ്യും കഴുകി വരുന്നു .....

കായലില്‍ പോവാം.... !!!!

ഇവനിതെന്താ ഒന്നും മിണ്ടാത്തത് എന്നാലോചിച്ചു തിരിച്ചു നടന്നപ്പോള്‍ അവന്‍ പുറകില്‍ നിന്നും വിളിച്ചു .... ഞാനും വരുന്നു......

കായലിലേക്ക് നടക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു ....."എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ട് "

തുടര്‍ന്ന് പ്രണയത്തിന്റെ അനിര്‍വചനീയമായ അപാര തീരങ്ങളെ കുറിച്ച് അതി ഗംഭീര ക്ലാസ്സ്‌ .....

അതിനിടയില്‍ മൊബൈലില്‍ മെസ്സേജ് അയക്കുന്നു.... അയക്കാനുള്ള ആക്രാന്തത്തിനിടയില്‍ മൊബൈലിന്റെ കീപാട് ഞെക്കി പോട്ടിക്കുമെന്നു  തോന്നി......

പ്രണയത്തെ കുറിച്ച് ഇത്രയും ആധികാരികമായി ഒരാള്‍ സംസാരിക്കുന്നതു ആദ്യമായാണ് കേള്‍ക്കുന്നത് .......

വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഇവനെന്താ ഇങ്ങനെ.....? കഴിഞ്ഞ ഒരു മാസം കൊണ്ട് ഇവനെന്താ പറ്റിയത് .....? സംശയങ്ങള്‍.......

കായല്‍ ഇറമ്പില്‍ എത്തിയിട്ട് കുറെ നേരമായി...... പ്രഭാഷണം ഇപ്പോളെങ്ങും തീരുന്ന ലക്ഷണം ഇല്ല....

കായലില്‍ നല്ല വെള്ളം.....അടിത്തട്ടു കാണാം.....അല്പം പോലും കലക്കമില്ല.....കിഴക്കന്‍ മലകളില്‍ മഴ കുറവാണെന്ന് തോന്നുന്നു......

ഡിസംബറിന്റെ തണുപ്പ് വെള്ളത്തിനും ഉണ്ടെന്നു തോന്നി......

സ്ഥിരം പരിപാടി ആയ ചാട്ടം..... വെള്ളത്തില്‍ വീണപ്പോള്‍ പത്ത് ഇഞ്ചിന്റെ പലകക്ക് നെഞ്ചിനു അടി കിട്ടിയ പോലെ തോന്നി.... ശ്വാസം വിലങ്ങിയോ എന്ന് ഒരു സംശയം.....

മനു കൊച്ചു തോര്‍ത്തും ഉടുത്തോണ്ട് കരക്ക്‌ ഇരിപ്പുണ്ട്.....പുറകെ അവനും ചാടി..... അവന്റെയും നെഞ്ചു കലങ്ങി എന്നാ തോന്നുന്നത് .....

നീന്തിയിട്ടു കുറെ നാള്‍ ആയി.... 

അമ്പത് മീറ്റര്‍ പോലും പോയില്ല..... കണ്ണില്‍ നിന്നും മുക്കില്‍ നിന്നും  പുക വരുന്നത് പോലെ തോന്നി......

എന്ത് പറ്റിയെടാ...?

"മലബാറിലെ ഭക്ഷണത്തിന് ഭയങ്കര കൊഴുപ്പാണ്‌ ....!!!!! "

പച്ചകറി തിന്നുകില്ല എന്നത് പ്രതിജ്ഞ എടുത്ത കാര്യമാണല്ലോ ..... ബിരിയാണിയും ചിക്കനും കണ്ടാല്‍ പിടി വിട്ടു പോവുന്നത് ഒരു കുറ്റമല്ലല്ലോ....

തിരികെ കരയിലേക്ക് നടന്നു....അധികം വെള്ളമില്ലാത്തത് ഭാഗ്യം....

വീട്ടിലേക്കുള്ള വഴിയില്‍ മനു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..... പുച്ഛം മാത്രമാണ് പ്രതികരണം എന്ന് മനസ്സിലാക്കി അവന്‍ ആ പരിപാടി മതിയാക്കി......

  ചില്ലി തെങ്ങിന്റെ തുഞ്ചത്തിരിക്കുന്ന വേലനോട് ദാനവന്‍ ചേട്ടന്‍ വിളിച്ചു ചോദിച്ചു ..... "മരം വെട്ടുകാരന്‍ നാരായണന്‍ കഴിഞ്ഞ ദിവസം തെങ്ങേന്നു വീണു മരിച്ച കാര്യം അറിഞ്ഞാരുന്നോ......?"

എങ്ങനെ മനുഷ്യര്‍ തെറി പറയാതിരിക്കും.....?

വീട്ടില്‍ ചെന്ന് അടുക്കളയിലോട്ടു കേറിയതും അമ്മ പറഞ്ഞു " ചായ തീര്‍ന്നു....."

അതിനല്ല വന്നത് .... അമ്മ പറഞ്ഞ കാര്യത്തിനു വല്ല മാറ്റവും ഉണ്ടോ എന്നറിയാനാ വന്നത് .....

ഏതു കാര്യം....?

  അഞ്ചു കൊല്ലം കഴിയാതെ എന്നെ കല്യാണം കഴിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞത്....?

  

അതില്‍ നിനക്കെന്താ ഇത്രയ്ക്കു സംശയം.....?

  

ഞാന്‍ ഒരാളുമായി പ്രണയത്തിലാണ് ......

 എടാ നിന്നെ ഒരു പെണ്ണ് പ്രേമിക്കുന്നത് കണ്ടിട്ട് കണ്ണടച്ചാല്‍ മതി.........

 പെറ്റ തള്ളക്കു പോലും പുച്ഛം....... !!!!

അപ്പോള്‍ പ്രതീക്ഷക്കു വകയില്ല .........ഞാന്‍ മിക്കവാറും പഞ്ഞിക്ക മുത്ത്‌ പൊട്ടുന്നത് പോലെ പൊട്ടും.....

പതിനാല് വര്‍ഷത്തെ സേവന പാരമ്പര്യം ഉള്ള ബജാജ് 4s ചാമ്പ്യന്‍ വെയിലത്തിരുന്നു വിയര്‍ക്കുന്നു.... 

 സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ എന്ഫീല്ടിന്റെ സ്വരം.... സൈലന്സറിന്റെ പകുതി ചരിത്രം ആയിരിക്കുന്നു.....

രഞ്ജിത്തിനെ കാണാന്‍ ചെന്നപ്പോള്‍ മാന്യദേഹം പുറത്തേക്കു പോയിരിക്കുകയാണെന്ന് അറിയുവാന്‍ കഴിഞ്ഞു ..... ഒരുവന്‍ സൈക്കിളില്‍ നിന്ന് ചവിട്ടി പാഞ്ഞു പോവുന്നത് റോഡില്‍ വെച്ചേ കണ്ടിരുന്നു....

 

വിപിന്‍ പോലീസ് ആകാന്‍ പോയിരിക്കുന്നു... അവന്റെ വീട്ടില്‍ പോയിട്ട് കാര്യം ഇല്ല.....

സ്വന്തം വീട് തന്നെ ശരണം......

ഉച്ച ഭക്ഷണവും കഴിഞ്ഞു റുമില്‍ ഗാനമേള തുടങ്ങി.......

സെന്റി പാട്ടുകള്‍ കേട്ട് സങ്കടം വന്ന അമ്മ ചോദിച്ചു " നിനക്കെന്താ ഇത്രയും വിഷമം....? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ.....? "

  ബൈക്കും കൊണ്ട് വീണ്ടും പുറത്തേക്ക്..... ഒരു കിലോമീറ്ററോളം ചെന്നപ്പോള്‍ രണ്ടവന്മാര്‍ ചേര്‍ന്ന്  പിടിച്ചു നിര്‍ത്തി ...

എടാ --------യുടെ(പേര് പറഞ്ഞാല്‍ ഇടി കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഒഴിവാക്കുന്നു ) കല്യാണം ഉറപ്പിച്ചു .....

തലയ്ക്കു മുകളില്‍ വെള്ളിടി വെട്ടി..... പതിനാറാം വയസ്സിലെ പ്രണയസ്വപ്നത്തിലെ നായികയാണ് കക്ഷി......

പക്ഷെ അത് അവള്‍ക്ക്‌  അറിയില്ലാരുന്നു...

അങ്ങനെ അതും പോയി.....

നീ ഇത് ചോദ്യം ചെയ്യണം.......

ഇല്ലളിയാ.... എനിക്കതിനും മാത്രം ആരോഗ്യമില്ല....

വീണ്ടും വീട്ടിലേക്ക്......

രാത്രിയാകുന്നു..... ഒരു പാമ്പ് ഇഴഞ്ഞു വരുന്നുണ്ട്....

നീ എന്നാ വന്നത് ?

ഇന്നലെ....അണ്ണനെന്നാ വന്നത്...?

ഞാനും അതാ  ആലോചിക്കുന്നത് .......

പാമ്പ് ഇഴഞ്ഞു അതിന്റെ വഴിയെ പോയി.....

മനു പറമ്പില്‍ ഇരിക്കുന്നു... മൊബൈല്‍ രണ്ടു ദിവസത്തിനുള്ളില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്....

രാത്രി ഒരുത്തന്‍ ഇടിച്ചു പൊളിച്ചു മുറിയില്‍ വന്നു കയറി.... "അവളെന്നെ നോക്കി ചിരിച്ചു...."

വന്നവന്‍ അനിയനാണ് . കൊച്ചുമോന്‍ എന്ന് വിളിപ്പേരുള്ള അരുണ്‍ കുമാര്‍......

ഈ പ്രതീക്ഷകള്‍ ആണ് അവന്റെ ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് തോന്നുന്നു...ഇതും കൂടി ഇല്ലാരുന്നേല്‍ ഇവന്‍ പണ്ടേ ആത്മഹത്യ ചെയ്തേനെ.....

ക്രിസ്തുമസിന്റെ തലേന്നായത് കൊണ്ട് റോഡിലും കായല്‍ ഇറമ്പിലും  വീടുകളിലും പാമ്പുകള്‍ നടമാടുന്നുണ്ട് .....

മനു വന്നു പറഞ്ഞു .."സിനിമക്ക്  പോകാം ...." 

 സിനിമക്ക്  പോവാന്‍ കാശ് വേണം....

അമ്മയുടെ മുഖത്ത് ചിരി ആണോ പുച്ഛം ആണോ അതോ ഇനി രണ്ടും കു‌ടി ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ഭാവം.... 

സ്വഭാവം ആയി പോയി.... കയ്യില്‍ കാശുണ്ടെങ്കിലും അച്ഛന്റെയോ  അമ്മയുടെയോ കയ്യില്‍ നിന്നും 

എന്തെങ്കിലും വാങ്ങി ഇല്ലെങ്കില്‍ ഒരു സമാധാനം കിട്ടില്ല.....  

ദിജു അണ്ണന്റെ ബൈക്കില്‍ ആലപ്പുഴയിലേക്ക്.... 

അവതാര്‍ കാണാന്‍ ഫിലിം ഓടിക്കുന്ന ആളും പതിനഞ്ചില്‍ താഴെ വരുന്ന പ്രേക്ഷകരും മാത്രം....

ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷം വീടുകളിലും ഹോട്ടലുകളിലും മാത്രമാക്കി തീര്‍ക്കുകയാണെന്നു തോന്നി.....

തിരികെ വരുന്ന വഴി മനു ചോദിച്ചു.... ആ നായകന്റെ പേരെന്താടാ.....?

 കല്‍ക്കി.....

ഏറ്റവും അവസാനത്തെ അവതാരം അതാണെന്നല്ലേ പറയുന്നത്.....

(സംസാരം എഴുതി കാണിക്കുന്ന സിനിമ അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ മനസിലാക്കേണ്ടി  വരും...)

പള്ളികളില്‍ ആഘോഷത്തിന്റെ മുന്നോടി ആയി പ്രാര്‍ത്ഥനകള്‍ നടക്കുന്നു.....  മൊബൈലില്‍ ആശംസാ മെസ്സേജുകളുടെ പെരുമഴ.......

ലോകം ക്രിസ്തുമസ് ആഘോഷം തുടങ്ങിയപ്പോള്‍ ഉറക്കം അതിന്റെ അത്യുന്നതങ്ങളില്‍ എത്തിയിരുന്നു......


പിന്‍കുറിപ്പ് :  

കൊച്ചുമോനെ നോക്കി ചിരിച്ചു എന്ന് പറഞ്ഞ പെണ്‍കുട്ടി അവനെ ഇഷ്ടമാണെന്ന്  കഴിഞ്ഞ വെള്ളിയാഴ്ച (05.02.2010) പറഞ്ഞു .... ആത്മാര്‍ത്ഥ പരിശ്രമത്തിന് ഫലം ഉണ്ടായി.... ആ പാവം പെങ്കൊച്ചിനു അറിയില്ല എന്ന് തോന്നുന്നു 'കടുവാ കുട്ടിലോട്ടാണ് തല ഇടുന്നത് 'എന്ന് 


 


 

 


 

Pages

Flickr