Tuesday, June 29, 2010
ദി ഡിപ്ലോമറ്റ് 4 - Triple H ന്റെ കണക്കുകള്‍
വീട്ടില്‍ ഉള്ളത്, തറക്കല്ലുകള്‍ ഇടുന്നതിലെ അപാകതയെ കുറിച്ച് എപ്പോളും സംസാരിക്കുന്ന, ഇങ്ങനെ ഒരു മകന്‍ ജനിക്കാന്‍ മാത്രം എന്ത് പുണ്യമാണ് ഞങ്ങള്‍ ചെയ്യാതിരുന്നത് എന്ന് പരസ്പരം ചോദിക്കുന്ന ഒരു അപ്പനും അമ്മയും. പിന്നെ ഒരു വാണാല് പട്ടിയും.
മകന്‍ ചെന്ന് കേറുന്നതിനു പുറകെ കാര്‍ന്നോര് ചോദിക്കും
"എത്ര ദിവസം ഉണ്ടാകും ഇവിടെ ?"
"രണ്ടു ദിവസം അവധിയെ ഉള്ളൂ "
"കര്‍ത്താവെ നീ കാത്തു. നിനക്ക് സ്തുതി "
"പക്ഷെ അവിടെ ചെന്നിട്ട് ഒന്നും ചെയ്യാന്‍ ഇല്ല . ഞാന്‍ ഒരാഴ്ച കഴിഞ്ഞേ പോവുന്നുള്ളൂ "
"എടിയേ...ഞാന്‍ ഇറങ്ങുവാ..ഒരാഴ്ചത്തെ ധ്യാനം കൂടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചായി "
അടുത്ത സീനില്‍ "കര്‍ത്താവേ...സ്തോത്രം!!!! " എന്ന് വിളിച്ചോണ്ട് റബറു കാട്ടിലൂടെ നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന കാര്‍ന്നോരെ കാണാം.
പിന്നെ ഉള്ളത് പാവം അമ്മയാണ്. പുള്ളിക്കാരി ആദ്യം കിട്ടിയ വണ്ടിക്ക് അപ്പോള്‍ തന്നെ ഇളയ മകളുടെ വീട്ടിലേക്കു യാത്രയായിട്ടുണ്ടാവും.
ആദ്യം പറഞ്ഞ വാണാല് പട്ടി അപ്പോള്‍ പൊട്ടിയ തുടലുമായി കര്‍ണാടക അതിര്‍ത്തിയിലെ ഏതെങ്കിലും കുറ്റിക്കാട്ടിലിരുന്നു ഓരിയിടുന്നുണ്ടാവും.
ഇദ്ദേഹം ചെന്ന് കേറിയാല്‍ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി കാക്ക പോലും പറക്കത്തില്ല. അറിയാതെ ഏതെങ്കിലും ഒരെണ്ണം പറന്നാല്‍ അദ്ദേഹം അതിനെ സ്നേഹത്തോടെ വിളിച്ചു കൂടെ ഇരുത്തി ചോദിക്കും
"എന്ത് കറുപ്പാണെടാ ഇത് ?കരി ഓയില്‍ തോറ്റു പോകുവല്ലോ ?
ആരെയും കിട്ടിയില്ലേല്‍ കണ്ണാടിയില്‍ നോക്കി സ്വയം പറയും
"പൊക്കവും ഇല്ല , വണ്ണവും ഇല്ല , മുടിയും ഇല്ല , ഉള്ളതാണേല്‍ നരച്ചും പോയി ... ഇങ്ങേരു എന്ത് ഉണ്ടാക്കി വെച്ചിരിക്കുവാ ?"
കാര്‍ന്നോരപ്പോള്‍ ഏതെങ്കിലും ധ്യാന കേന്ദ്രത്തിലോ കുമ്പസാരക്കൂട്ടിലോ ഇരുന്നു തന്റെ വിധിയെ പഴിക്കുന്നുണ്ടാവും.
ഈ മഹാനുഭാവന് നൂറ്, ആയിരം, പതിനായിരം, ലക്ഷം തുടങ്ങിയ സംഖ്യകള്‍ മാത്രമേ അറിയൂ. അതായതു 1 മുതല്‍ 99 വരെ പുള്ളിക്കാരന് അറിയാന്‍ പാടില്ല. നമ്മള്‍ ഒന്ന് എന്ന് പറഞ്ഞാല്‍ അദ്ദേഹം മനസ്സിലാക്കുന്നത് നൂറ് എന്ന് . തിരികെ പറയുമ്പോള്‍, അല്ലെങ്കില്‍ മറ്റാരോടെങ്കിലും പറയുമ്പോള്‍ അത് ആയിരം ആയിട്ടുണ്ടാവും.
മകന്റെ ഈ കഴിവുകളുടെ കൂടുതല് കൊണ്ട് തന്നെ , ദൂരം അപകടത്തെ കുറയ്ക്കും എന്ന തിരിച്ചറിവിന്റെ ബലത്തില്‍ ആണ് കാര്‍ന്നോര്‍ അവനെ മലബാറില്‍ എങ്ങും ചേര്‍ക്കാതെ ചേര്‍ത്തല പോളിടെക്നിക്കില്‍ കൊണ്ട് പഠിക്കാന്‍ ചേര്‍ത്തത് .
ഞാന്‍ അടക്കമുള്ള നട്ടപ്രാന്തുകളുടെ നടുവിലേക്ക് ഈ സാധനം കൂടി വന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി.
മൂന്നു വര്‍ഷക്കാലം വടിവാളിന്റെ സഹമുറിയന്‍ ആയിരുന്നു Triple H .
Triple H - സുന്ദരന്‍ സുമുഖന്‍ സുശീലന്‍ (ഇവരെല്ലാം അയല്‍ക്കാരാണ് ) . മിതഭാഷി,സംസ്കാരസമ്പന്നന്‍ (വാ തുറന്നാല്‍ മുന്നില്‍ നില്‍ക്കുന്നവന്റെ തന്തക്കായിരിക്കും പറയുക ) .
Triple Hന് ചേര്‍ത്തലയില്‍ ഒരു വീട്ടില്‍ താമസം ശരിയാക്കിയ ശേഷം തൊട്ടടുത്ത കടയില്‍ ചെന്ന് മകനെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്‍ പറഞ്ഞു "എന്റെ മകനെ ഞാന്‍ നിങ്ങളെ എല്പിക്കുവാ...നോക്കിക്കോണം ". ആ കടയില്‍ നിന്ന് തന്നെ Triple H സിഗരറ്റ് വാങ്ങി കടക്കാരനെ നോക്കി നിര്‍ത്തി വലിച്ചു കാണിച്ചു കൊടുത്തു.
വെട്ടിയിട്ടാല്‍ പറമ്പില്‍ വീഴേണ്ട തെങ്ങിനെ വടം വെച്ച് വലിച്ചു കെട്ടി വീടിന്റെ നടുമ്പുറത്ത് വീഴിക്കുന്നത് പോലെ ആണ് Triple H നെ ഒരു കാര്യം ഏല്പിക്കുന്നത് . ഉദാഹരണത്തിന് ഒരുത്തന്‍ അദ്ദേഹത്തോട് ചെന്ന് പറയുവാണ്
" എടാ അപ്പുറത്തെ ജൂനിയെര്‍സിന്റെ ക്ലാസ്സില്‍ ഒരു ചരക്കുണ്ട് . ഒന്ന് മുട്ടിയാല്‍ കൊള്ളാമെന്നുണ്ട് "
"വാ ഇപ്പോള്‍ തന്നെ മുട്ടിയേക്കാം"
തുടര്‍ന്നു ആ പെണ്‍കുട്ടിയുടെ ക്ലാസ്സില്‍ ചെന്ന് അവളെ വിളിച്ചു പൊക്കും .
എന്നിട്ട് അവളുടെ ക്ലാസ്മേറ്റ്സിന്റെ മുന്നില്‍ വെച്ച് കൂടെ വന്നവനോട് ചോദിക്കും
"പൂ%#$ മോനെ...ഈ മൈ$% നെ കണ്ടിട്ടാണോ നീ ചരക്കെന്നു പറഞ്ഞത് ?"
ഈ സ്വഭാവ സവിശേഷത കാരണം Triple H ന് കുളംകലക്കി എന്നൊരു പേര് വീണു കിട്ടി .
Triple H താമസിക്കുന്ന വീട്ടില്‍ വ്യത്യസ്തനാവുന്നത് തന്റെ കണക്കുകള്‍ കൊണ്ടാണ് . ഒരു നാലു രൂപ കിട്ടാന്‍ ഉണ്ടെങ്കില്‍ തരാന്‍ ഉള്ള ആള്‍ക്ക് ആറ് രൂപ കൂടി കൊടുത്തിട്ട് പത്തു രൂപ തിരികെ തരാന്‍ പറയും. ഈ ബുദ്ധി എല്ലാ സ്ഥലങ്ങളിലും പ്രയോഗികമാവുകയും ചെയ്യാറുണ്ട്.
അങ്ങനെ കോളേജിലെ യുണിയന്‍ ഉത്ഘാടനം നടക്കുന്ന ദിവസം വന്നു.
രാവിലെ പത്തു മണിയോടെ കാന്റീന്റെ അരികില്‍ വടിവാള്‍ , ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അടങ്ങുന്ന ഒരു സംഘം കറങ്ങി നടപ്പുണ്ട്. .പ്രവീണ്‍ അതിലെ പോവുന്നവരോടെല്ലാം എന്തോ ചോദിക്കുന്നുണ്ട് .
സംഭവം ഗൌരവമേറിയതെന്തോ ആണെന്ന് കാണുമ്പൊള്‍ തന്നെ അറിയാം. കാരണം അല്‍പ സമയത്തിനുള്ളില്‍ തന്നെ അവിടെ നിന്ന ആള്‍ക്കാരുടെ അവസ്ഥ മാറി. ഇപ്പോള്‍ മജീഷ് തലയില്‍ കയ്യും വെച്ച് കാന്റീന്റെ വാതില്‍ക്കല്‍ കുത്തി ഇരിക്കുവാണ് . ജോസഫ് കാന്റീന്റെ വാതില്‍ക്കല്‍ മുട്ടുകുത്തി പ്രാര്‍ത്ഥന തുടങ്ങി. വടിവാളാണെങ്കില്‍ വെരുകിനെ പോലെ തെക്ക് വടക്ക് നടക്കുന്നു . പ്രവീണ്‍ പഴയ പരിപാടി തുടരുന്നുണ്ട് .
അപ്പോളാണ് Triple H അതിലെ പാഞ്ഞു വന്ന് വടിവാളിന്റെ അരികില്‍ ഇടിച്ചു നിന്നത്
"എനിക്ക് തരാനുള്ള 10 രൂപ താടാ കോപ്പേ"
എന്റെ കയ്യില്‍ ചില്ലറ ഇല്ല "
"നിന്റെ കയ്യില്‍ എത്ര ഉണ്ട് ?"
"50 രൂപ "
Triple H നാല്‍പതു രൂപ എടുത്തു കൊടുത്തിട്ട് പറഞ്ഞു
"ഇതാ 40 രൂപ ... ആ 50 ഇങ്ങു താ"
വടിവാള്‍ 40 രൂപ വാങ്ങിയതും ആകാശത്ത് നിന്നും പൊട്ടി വീണത് പോലെ ശരവണന്‍ അവിടെ പ്രത്യക്ഷപ്പെട്ടു .
ഒരുപാടു ആശിച്ചതെന്തോ നേടിയത് പോലെ ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അവിടെ നിന്ന് വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു .
ഇടി വെട്ടിയവനെ നാട്ടുകാര്‍ ഓടിച്ചിട്ട് വടിവാളിന് വെട്ടി എന്ന അവസ്ഥയില്‍ Triple H നില്‍ക്കുമ്പോള്‍ പോളിയുടെ വാതിക്കല്‍ ഉള്ള ഹൈവേയിലൂടെ ചേര്‍ത്തലയിലേക്ക് ഒരു പ്രൈവറ്റ് ബസ്സ് കടന്നു പോയി. അതിന്റെ പുറകിലെ ഏണിയില്‍ തൂങ്ങി കിടക്കുന്ന ശരവണന്റെ പോക്കറ്റില്‍ വടിവാളിന്റെ ഷെയര്‍ ആയ 90 രൂപ ഉണ്ടായിരുന്നു
<<<<<<<<ദി ഡിപ്ലോമറ്റ് 4 - Triple H ന്റെ കണക്കുകള്‍ >>>>>>>>
നഷ്ടപ്പെട്ടു പോയി ആ നല്ല ദിനങ്ങള്‍ എന്ന തിരിച്ചറിവ് കണ്ണ് നിറക്കുന്നു എങ്കിലും പോളി ജീവിതത്തിലെ ഓര്‍മകള്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചിരിയുടെയും നിറം ചാര്‍ത്തി തന്ന Triple H നും വടിവാളിനും സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്.
Thursday, May 13, 2010
ദി ഡിപ്ലോമറ്റ് -3 : അനുഭവങ്ങള്‍(പരീക്ഷണങ്ങള്‍ ) പാച്ചാളികള്‍
കേരളത്തിലെ പോളിടെക്നിക്കുകളുടെ പേര് പോളിടെക്നിക്ക് കോളേജ് എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരമാനിച്ചു... ഞാന്‍ അടക്കമുള്ള പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്കു അത്രയും നാള്‍ ഉണ്ടായിരുന്ന അഹങ്കാരം മൂടിന് തീ പിടിപ്പിച്ചു വിട്ടത് പോലെ ആകാശത്തേക്ക് ഉയര്‍ന്നു നെഗളിപ്പ് എന്ന നിലയിലേക്കും അവിടെ നിന്നും മൂത്ത് കുന്തള്ളിപ്പ് എന്ന അവസ്ഥയിലേക്കും എത്തി.......
+2 നു പഠിക്കാന്‍ പോവുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു "നിങ്ങളിപ്പോഴും സ്കൂളിലാ പഠിക്കുന്നത് അല്ലെ ? ഞങ്ങളിപ്പോള്‍ കോളേജിലാ കൊലക്കുന്നത് !!!!!"
ചേര്‍ത്തല പോളിയുടെ ഏറ്റവും വലിയ പ്രത്യേകത ആണ് സുസജ്ജമായ ലാബുകളും അനുബന്ധ സൗകര്യങ്ങളും....
ക്രിക്കറ്റ് കളി ലൈവ് ആയി ടിവിയില്‍ കാണാന്‍ ഇലക്ട്രോണിക്സ് ലാബ് ....
കമ്പ്യൂടര്‍ എന്ന വസ്തു തണുപ്പിച്ചു വെക്കാന്‍ കമ്പ്യൂടര്‍ ലാബ് വിത്ത് ഏസി.....
പിച്ചാത്തി , വടിവാള്‍ , ഉറുമി എന്നിവ ഉണ്ടാക്കുവാനും പരിശീലനം നടത്താനും വര്‍ക്ക്ഷോപ്പ് .....
ഇതിനിടയില്‍ മരോട്ടിക്ക തിന്ന കാക്കകളെ പോലെ കറങ്ങി നടക്കുന്ന ലാബ് ഇന്‍സ്ട്രക്ടര്‍മാര്‍....
ഇവിടെ എല്ലാം എന്തെങ്കിലും ഒറ്റയ്ക്ക് ചെയ്യാന്‍ ആരും സമ്മതിക്കില്ല....എല്ലാം ഓരോ ഗ്രൂപ്പ് അല്ലെങ്കില്‍ ടീം ആയിട്ടാണ് പരിപാടി . ആദ്യത്തെ വര്‍ഷം കംപ്യുട്ടര്‍ ലാബില്‍ പ്രവേശനം ഇല്ല.ഫിസിക്സ് , കെമിസ്ട്രി , ഇലക്ട്രോണിക്സ് ലാബുകളില്‍ ജിന്‍സും ജോസഫും ജോണിയും ഞാനും ഒരു ഗ്രൂപ്പ്. വര്‍ക്ക് ഷോപ്പില്‍ ജിന്‍സും ഞാനും മാത്രം ആയി ഒരു ടീം ...
ആദ്യത്തെ മൂന്നു ലാബുകളിലും ജോണി പണി ചെയ്തു റിസള്‍ട്ട് ഉണ്ടാക്കും . ബാക്കി ഉള്ളവര്‍ അത് എഴുതി എടുത്തു ടീച്ചറിന്റെ കയ്യില്‍ നിന്നും സൈന്‍ വാങ്ങിക്കും .
ഒരു ദിവസം ഞങ്ങളെല്ലാം കൂടി ഇലക്ട്രോണിക്സ് ലാബില്‍ ഇരിക്കുകയാണ് . എക്സ്പെരിമെന്റ്സ് ഒന്നും ചെയ്യാനില്ല..
പെട്ടെന്ന് ജോണി ഒരു വയറു കഷ്ണം എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ചോദിച്ചു "തീ വരുന്നത് കാണണോ ?"
ഈച്ചയും അടിച്ചിരുന്ന ഞങ്ങള്‍ക്ക് എന്തെങ്കിലും കണ്ടാല്‍ മതിയാരുന്നു. പക്ഷെ ഞങ്ങള്‍ മറുപടി പറയുന്നതിന് മുന്‍പ് തന്നെ ജോണി ആ വയറിന്റെ ഒരു അറ്റം പ്ലഗ്ഗിന്റെ ഒരു ഹോളിലെക്കും അടുത്ത അറ്റം മറ്റേ ഹോളിലെക്കും കേറ്റി വെച്ചിട്ട് , ഒന്നും മിണ്ടാതെ സ്വിച്ചിട്ടു .
പ്‌ടോ എന്നൊരൊച്ച മയിന്‍ സ്വിചിരിക്കുന്ന ഭാഗത്ത് നിന്നു കേട്ടു. അതിനൊപ്പം എന്തോ മറിഞ്ഞു വീഴുന്ന ശബ്ദവും. അതിനു പുറകെ മുഖത്തും ഷര്‍ട്ടിലും കരിയും പുകയുമായി ഞങ്ങളുടെ ലാബ് ഇന്‍സ്ട്രക്ടര്‍ പാഞ്ഞു വന്നു താറാവ് കരയുന്നത് പോലെ ചോദിച്ചു .
"ആരാടോ സ്വിചിട്ടത് .....?
ഞാനും ടീച്ചറും കൂടി അവിടെ കണക്ഷന്‍ കൊടുക്കുവാരുന്നു......
അതിനിടയില്‍ ആരാടോ സ്വിചിട്ടത് ? "
ഫിസിക്സ് ലാബ് . അന്ന് ജോണി വന്നില്ല .
ജോണിയുടെ കോര്‍ക്ക് ഊരി പോയിരിക്കുകയാണെന്നും
അറബികടളിലകി വരുന്നേ.... ആകാശത്തമ്പിളി വന്നെ....
എന്ന പാട്ടും പാടി ജോണി കക്കൂസില്‍ താമസമാക്കി എന്നും ജോസഫ് പറഞ്ഞു .
ഇന്ന് ലാബില്‍ പലതും നടക്കും എന്ന് ടീച്ചറിനോട് മുന്നറിയിപ്പ് കൊടുത്തു കൊണ്ട് ഞാനും ജിന്‍സും
അപ്പുറത്ത് നിന്ന് പ്രവീണ്‍ സിമ്പിള്‍ പെന്‍ഡുലം ആട്ടി കളിക്കുന്നു. ആട്ടലിന്റെ ശക്തിയില്‍ പെന്‍ഡുലത്തിന്റെ ബോള്‍ പറിഞ്ഞു ദൂരെ പോയി .
ടീച്ചര്‍ വന്നു പ്രവീണിനോട് പറഞ്ഞു "പ്രവീണ്‍ ! ഇങ്ങനെ ആട്ടാന്‍ ഇത് ഊഞ്ഞാല്‍ അല്ല "
ടുണിങ്ങ് ഫോര്‍ക്കില്‍ റബര്‍ വെച്ചുണ്ടാക്കിയ ചെറിയ ചുറ്റിക കൊണ്ട് അടിച്ചു കൊണ്ട് ലിജോയി ജോസഫിനോട് പറഞ്ഞു "ഇതിനു ഒച്ച പോര "
ജോസഫ് ആ ടുണിങ്ങ് ഫോര്‍ക്ക് വാങ്ങി ഭിത്തിക്കിട്ടടിച്ചു.
ടാം)))))).....
പള്ളിയില്‍ മണി അടിക്കുന്ന പോലെ ഉള്ള ശബ്ദം കേട്ടപ്പോള്‍ ലിജോയി സന്തോഷത്തോടെ തിരിച്ചു പോയി .
കാല്‍കുലേറ്റര്‍ ഇല്ലാത്തതു കൊണ്ട് മജീഷും നിനുവും കൂടെ അപ്പുറത്ത് നിന്ന് കയ്യും കാലും വെച്ച് കണക്കു കൂട്ടുന്നു
പയറ്റിക്കാല് മുക്കാല് ....ഏഴരകാല് നാലേകാല് ...പതിമൂന്നര കാല് മൂന്നേമുക്കാല്‍ ....എണ്‍കാല് ...? ....പണ്ടാരമടങ്ങാന്‍ ...പന്ത്രണ്ടരകാല്‍ ഒന്നേകാല്....
ഇവിടെ ഞാന്‍ അടക്കമുള്ള സംഘം ഒരു സിമ്പിള്‍ ബാലന്‍സ് വെച്ചോണ്ട് മുക്ര ഇടുകയാണ്.
അതിന്റെ ഒരു വശത്ത് ഭാരം തൂക്കി ഇട്ട ശേഷം അപ്പുറത്ത് ഭാരം അഡ്ജസ്റ്റ് ചെയ്തു ബാലന്‍സ് ചെയ്യണം. സാധാരണ കടകളില്‍ കാണുന്ന ത്രാസ്സിന്റെ അതെ പ്രവര്‍ത്തനം തന്നെ.പക്ഷെ എങ്ങനെ ഒക്കെ തൂക്കിയിട്ടും ഇതിന്റെ ഒരു വശം താഴ്ന്നു തന്നെ കിടക്കുന്നു.
ഭാരം മാറ്റി നോക്കി . എന്നിട്ടും മാറ്റം ഒന്നും ഇല്ല . പിന്നെ അങ്ങോട്ട് വാശി ആയി .
എങ്കില്‍ ഇത് ഇനി പൊക്കി നിര്‍ത്തിയിട്ടെ ഇനി ബാക്കി പരിപാടി നോക്കുന്നുള്ളൂ എന്ന് പരസ്പരം പ്രതിജ്ഞ എടുത്തു കൊണ്ട് ഞങ്ങള്‍ പ്രയത്നം തുടങ്ങി. വല്യ പ്രയോജനം ഒന്നും കിട്ടാതെ വന്നപ്പോള്‍ അവസാനം ഒരു നിര്‍ദ്ദേശം വന്നു .
"താഴ്ന്നു നില്‍ക്കുന്ന ഭാഗത്ത് ഷക്കീലയുടെ ഒരു പടം വെക്കാം . എപ്പോള്‍ പൊങ്ങി എന്ന് ചോദിച്ചാല്‍ മതി "
വര്‍ക്ക്ഷോപ്പ്. സകലമാന പോക്രിത്തരത്തിനും പറ്റിയ സ്ഥലം. എപ്പോളും ഇരുട്ട് മൂടിയ ഒരു അവസ്ഥ ആയിരുന്നു വര്‍ക്ക്‌ഷോപ്പിനുള്ളില്‍.
അറുപതു മീറ്ററോളം നീളവും ഇരുപതു മീറ്ററോളം വീതിയും ഉള്ള കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറാനും ഇറങ്ങാനും ആകെ ഉള്ളത് ഒരു വാതില്‍ .പിന്നെ ഉള്ളത് രണ്ടു ഷട്ടറുകള്‍ ആണ് .അത് തുറക്കുന്നത് മലയാള വര്‍ഷാരംഭത്തില്‍ വര്‍ക്ക് ഷോപ്പ് വൃത്തിയാക്കാന്‍ വേണ്ടി മാത്രം. ഒരു ഭംഗിക്ക് അവിടെയും ഇവിടെയും നൂറു വാട്ടിന്റെ ബള്‍ബ് കത്തിച്ചിട്ടുണ്ടാകും.
ലാബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ഉള്ള ചില സാറന്മാര് അഥവാ ലാബ് ഇന്സ്ട്രകടര്‍മാര്‍ ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന പോലെ നില്‍ക്കും . അല്ലാത്തപ്പോള്‍ ചീട്ടുകളിക്കുക, വെല്‍ഡിംഗ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തീയില്‍ നിന്നും ബീഡി കത്തിച്ചു വലിക്കുക, ലോകത്തിന്റെ അവസ്ഥ ഉന്മത്തപരമായ താണ്ഡവത്തില്‍ നിന്നും പ്രപഞ്ചനാളികളിലെക്കുള്ള പരിഛെദനപരമായ അനര്‍ഗ്ഗ നിര്‍ഗ്ഗള പ്രവാഹത്തിലെക്ക് കൂപ്പു കുത്തുന്നതിനെ കുറിച്ച് ഘോരഘോരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുക തുടങ്ങിയ ചെറിയ ചെറിയ കലാപരിപാടികള്‍ അവര്‍ നടത്തി പോന്നു.
ഞാനും ജിന്‍സും അടങ്ങുന്ന ടീം ആണ് ലാബ് ചെയ്യുവാന്‍ ചെല്ലുന്നവരില്‍ ഏറ്റവും കിടിലം. രണ്ടിനും ഒരു പിണ്ണാക്കും ചെയ്യാന്‍ അറിയില്ല. ഞങ്ങള്‍ക്ക് കിട്ടിയ എക്സ്പെരിമന്റ് വെല്‍ഡിംഗ് . അഞ്ച് ഇഞ്ച് നീളവും ഒരു ഇഞ്ച് വീതിയും ഒരു സെന്റിമീറ്റര്‍ ഘനവും ഉള്ള രണ്ടു ഇരുമ്പു തകിടുകള്‍ വെള്‍ഡ് ചെയ്തു അഞ്ച് ഇഞ്ച് നീളവും രണ്ടു ഇഞ്ച് വീതിയും ഉള്ള ഒറ്റ തകിട് ആക്കി മാറ്റണം. ഇതിനു വേണ്ട അവശ്യ വസ്തുക്കള്‍
* വെല്‍ഡിംഗ് മെഷീന്‍ - ഒരെണ്ണം
* മേല്‍ പറഞ്ഞ അളവിലുള്ള ഇരുമ്പു തകിടുകള്‍ - രണ്ടെണ്ണം
* വെല്‍ഡിംഗ് ടോങ്ങ്സ് - ഒരെണ്ണം
* വെല്‍ഡിംഗ് മാസ്ക്- ഒരെണ്ണം
* വെല്‍ഡിംഗ് റോഡ് - കിട്ടാവുന്ന അത്രയും
ചങ്കുറപ്പുള്ള രണ്ടു ആള്‍ക്കാര്‍ - ഇവിടെയാണ് പ്രശ്നം
ഞങ്ങള്‍ പുലികള്‍ എന്ന് പറഞ്ഞു നടക്കുന്നു എങ്കിലും രണ്ടിനും വെല്‍ഡിംഗ് എന്ന് കേള്‍ക്കുന്നത് തന്നെ ചതുര്‍ഥി ആയിരുന്നു.പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല .ചുമ്മാ ഒരു പേടി . അത്രയും ദിവസം ഇത് ചെയ്യാതെ മുങ്ങി നടന്ന ഞങ്ങളെ സാറന്മാര്‍ ഓടിച്ചിട്ട് പിടിച്ചു തന്ന പണി ആയിരുന്നു വെല്‍ഡിംഗ് എക്സ്പെരിമന്റ് .
ഇത് ചെയ്യേണ്ടത് എങ്ങനെ എന്നാല്‍ , ആദ്യം ഈ രണ്ടു ഇരുമ്പു തകിടുകള്‍ എടുത്തു ഒരു ഇരുമ്പു മേശമേല്‍ അടുപ്പിച്ചു വെക്കും. അപ്പോള്‍ കണ്ടാല്‍ അഞ്ച് ഇഞ്ച് നീളവും രണ്ടു ഇഞ്ച് വീതിയും ഉള്ള ഒറ്റ തകിട് ആണെന്ന് തോന്നും. ഇനി അത് വെല്‍ഡിംഗ് ടോങ്ങ്സ് കൊണ്ട് ചേര്‍ത്ത് പിടിക്കും. വെല്‍ഡു ചെയ്യുമ്പോള്‍ അകന്നു പോവാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഇരുമ്പു തകിടുകളുടെ മദ്ധ്യ ഭാഗത്ത് കൂടെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റം വരെ ആണ് വെള്‍ഡ് ചെയ്യേണ്ടത് . കാണാന്‍ നല്ല രസം ഒക്കെയാ.വിഷുവിനു പൂത്തിരി കത്തിക്കുന്നത് പോലെ നല്ല ഭംഗി ഒക്കെയാ.
ഞാന്‍ ആദ്യം ചെയ്യാന്‍ കയറി .ജിന്‍സ് ടോങ്ങ്സ് കൊണ്ട് രണ്ടു തകിടുകളെയും അടുപ്പിച്ചു പിടിച്ചു.ചെകുത്താന്‍ കുരിശു കണ്ടത് പോലെ അവന്റെ പുറകിലേക്ക് തല തിരിച്ചു പിടിച്ചു കൊണ്ടാണ് അവന്‍ നില്‍ക്കുന്നത് തന്നെ. . വെള്‍ഡ് ചെയ്യുന്ന ഭാഗത്തേക്ക് നോക്കുന്നത് പോലും ഇല്ല.
വെള്‍ഡ് ചെയ്യുന്നതിന് മുന്‍പ് വെല്‍ഡിംഗ് റോഡ് ഇരുമ്പു മേശമേല്‍ മുട്ടിച്ചു ഒന്ന് സ്പാര്‍ക്ക് ചെയ്യണം. ഞാന്‍ സ്പാര്‍ക്ക് ചെയ്തു രണ്ടു വെല്‍ഡിംഗ് റോഡ് തീര്‍ന്നു. കാരണം ഒന്ന് സ്പാര്‍ക്ക് ചെയ്യുമ്പോള്‍ അത് അവിടെ ഒട്ടിപിടിക്കും. പിന്നെ അത് പറിച്ചെടുത്തിട്ട് വേണം രണ്ടാമത് സ്പാര്‍ക്ക് ചെയ്യാന്‍ .
വെല്‍ഡിംഗ് മാസ്ക് എടുത്തു വെച്ച് വെള്‍ഡ് ചെയ്യേണ്ട ഭാഗം ഒന്ന് നോക്കി.മൊത്തം ഇരുട്ട് .
"സാറേ ഒന്നും കാണാന്‍ പറ്റുന്നില്ല "
"കുഴപ്പമില്ല.... വെല്‍ഡിംഗ് തുടങ്ങി കഴിയുമ്പോള്‍ എല്ലാം കാണാന്‍ പറ്റും "
തുടര്‍ന്ന് അതി മാരകമായ വെല്‍ഡിംഗ് തുടങ്ങി.
മൊത്തം പുകയും തീയും മാത്രം.
വെല്‍ഡിംഗ് റോഡ് ആറെണ്ണം ആയപ്പോള്‍ ലാബ് ഇന്‍സ്ട്രക്ടര്‍ പറഞ്ഞു
"ഇത് അവസാനത്തെ റോഡ് ആണ് . ഇനി തരില്ല "
ഞാന്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ മനസ്സില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു .
"എന്റെ ദൈവങ്ങളെ !!! ഇത്തവണ എങ്കിലും ശരിക്ക് ചെയ്യാന്‍ സാധിക്കണേ"
ഇത് കേട്ടു പോളിയുടെ തെക്ക് വശത്ത് നിന്ന മാവ് ഒടിഞ്ഞു വീണു . മാനം ഇരുണ്ടു കൂടി . അപ്പുറത്തെ വീട്ടിലെ അടുപ്പില്‍ പെറ്റ് കിടന്ന പൂച്ച കാറിക്കൊണ്ട് വടക്കോട്ടോടി.
തുടര്‍ന്ന് വീണ്ടും വെല്‍ഡിംഗ് !!!!
ഇത്രയും നേരം കണ്ണടച്ച് പിടിച്ചു നില്‍ക്കുകയായിരുന്ന ജിന്‍സിനോട് ഞാന്‍ വിളിച്ചു പറഞ്ഞു
അളിയാ.... ഇത്തവണ എല്ലാം ശരി ആയി.
വെല്‍ഡിംഗ് കഴിഞ്ഞു ഇരുമ്പു തകിട് എടുക്കാന്‍ നോക്കിയപ്പോള്‍ അത് അനങ്ങുന്നില്ല .
സൂക്ഷിച്ചു നോക്കിയപ്പോള്‍ വെല്‍ഡിംഗ് നല്ലത് പോലെ ചെയ്യാന്‍ സാധിച്ചു .
വെള്‍ഡ് ചെയ്തു വെച്ചിരിക്കുന്നത് ഇരുമ്പു തകിടും മേശയും തമ്മില്‍ ......
ഞാന്‍ ലാബ് ഇന്‍സ്ട്രക്ടര്‍ സാറിനെ ഒന്ന് നോക്കി. അങ്ങേരാണെങ്കില്‍ എന്റെ പരാക്രമങ്ങള്‍ എല്ലാം കണ്ടു നട്ടപാതിരാക്ക് മട്ടന്‍ ബിരിയാണി തട്ടിയവനെ പോലെ അന്തം വിട്ടു നില്‍ക്കുകയാണ്. പുള്ളിക്കാരന് എന്തൊക്കെയോ പറയണം എന്നുണ്ട് . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പക്ഷെ എല്ലാം മുഖത്ത് നിന്ന് വായിച്ചെടുക്കാം .
തുടര്‍ന്ന് ജിന്‍സ് തന്റെ കുല ദൈവങ്ങളെ എല്ലാം വണങ്ങി മാമാങ്കത്തിന് ഇറങ്ങി.ടോങ്ങ്സ് പിടിച്ചിരിക്കുന്നത് ഞാന്‍ എന്ന വ്യത്യാസം മാത്രം.ലാബ് ഇന്‍സ്ട്രക്ടര്‍ പഴയ സ്ഥാനത്ത് പഴയ മുഖഭാവത്തോടെ നില്‍ക്കുന്നു.എന്റെ നില്‍പ്പ് നേരത്തെ ജിന്‍സ് നിന്നത് പോലെ തന്നെ .
ഇത്തവണ എട്ടാമത്തെ വെല്‍ഡിംഗ് റോഡ് ആയപ്പോള്‍ ലാബ് ഇന്‍സ്ട്രക്ടര്‍ പഴയ ഡയലോഗ് വിട്ടു
"ഇത് അവസാനത്തെ റോഡ് ആണ് . ഇനി തരില്ല "
ബാക്കി ഒന്നും കാണാന്‍ കരുത്തില്ലാത്തത് കൊണ്ടാവാം അങ്ങേരു ഇട്ടേച്ചു പോയി
ജിന്‍സ് അതോടു കൂടി കമിഴ്ന്നടിച്ചു താഴേക്കു വീണു
ഞാന്‍ ചെന്ന് താങ്ങി പൊക്കി "എന്ത് പറ്റിയെടാ ?"
"ഭൂമി ദേവിയെ വണങ്ങിയതാ . അതും കൂടിയേ ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ "
ഇത്തവണ തീയും പുകയും കുറെ കൂടുതല്‍ ഉണ്ടായിരുന്നു . കാരണം വെല്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല
പുകക്കിടയിലൂടെ ഞാന്‍ വിളിച്ചു ചോദിച്ചു "ഡാ എന്തായി ?ശരിയാകുമോ ? ഞാന്‍ ഒന്നും കണ്ടില്ല "
"ഞാനും ...ഞാന്‍ കണ്ണടച്ച് പിടിച്ചിരിക്കുവാരുന്നു "
ഈശ്വരാ...!!!!!
ഇതിനിടയില്‍ എപ്പോളോ ലാബ് ഇന്‍സ്ട്രക്ടര്‍ അവിടെ വന്നു നില്‍ക്കുന്നുണ്ടായിരുന്നു
"എവിടെ വെള്‍ഡ് ചെയ്ത പീസ് കാണിച്ചേ "
അതു കാണിക്കാന്‍ പോയ ജിന്‍സിനെ ലാബ് ഇന്‍സ്ട്രക്ടര്‍ മുച്ചൂടും തെറി പറയുന്നത് കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്
"നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല . നിന്നെയും അവനെയുമൊക്കെ പടച്ചു വിട്ടവന്മാരെ പറഞ്ഞാല്‍ മതി "
അപ്പൊ എന്നെയും കൂടി ചേര്‍ത്ത് പറയുവാ .... ഞാന്‍ പുകക്കിടയില്‍ മുങ്ങി
അല്പം കഴിഞ്ഞു ഞാന്‍ ജിന്‍സിനോട് ചോദിച്ചു "എന്താടാ പ്രശ്നം ?"
ജിന്‍സ് ഒന്നും മിണ്ടാതെ അവന്‍ വെള്‍ഡ് ചെയ്ത പീസ് എടുത്തു കാണിച്ചു . നല്ല പെര്‍ഫെക്റ്റ് വെല്‍ഡിംഗ്.
പക്ഷെ വെള്‍ഡ് ചെയ്തു വെച്ചിരിക്കുന്നത് പീസും ടോങ്ങ്സും തമ്മിലാണ് എന്ന വ്യത്യാസം മാത്രം !!!!!!
<<<<<<<<<<<<<<<<<<<<<<ദി ഡിപ്ലോമറ്റ് -3>>>>>>>>>>>>>>>>>>>>>
(ഫിസിക്സ് ലാബിലെ ആശയം മുന്‍പോട്ടു വെച്ച വ്യക്തി ഞാന്‍ അല്ല. നിങ്ങള്‍ വിശ്വസിക്കണം .ഞാന്‍ ആ ടൈപ്പ് അല്ല )
Thursday, April 8, 2010
ദി ഡിപ്ലോമറ്റ് - റിവോള്‍ട്ട്
ക്ലാസ് തുടങ്ങാന്‍ ഉണ്ടായിരുന്ന ഒരു മാസത്തെ കാലയളവില്‍ കുറച്ചു കാര്യങ്ങള്‍ കൂടി സംഭവിച്ചു...എന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തും സര്‍വോപരി എന്റെ ചിറ്റപ്പനും ആയ മനുവിനും അയല്‍പക്കത്ത് തന്നെ ഉള്ള മഹേശ്വരിക്കും എന്റെ കൂടെ തന്നെ അഡ്മിഷന്‍ കിട്ടി .
എപ്പോളും മുഖത്ത് ഒരു ചിരിയുമായി ജോണി.
ഫുള്‍ ടൈം "പാരകള്‍" പണിതു കൊണ്ട് ജോസഫ് .
ശരീരം കൊണ്ടും പ്രായം കൊണ്ടും മാത്രം വലിയവന്‍ ആയ പ്രവീണ്‍
തന്ത്രങ്ങളും മന്ത്രങ്ങളുമായി , തന്ത്രി എന്ന് വിളിപ്പേരുള്ള നിനുരാജ് .
ഗുണ്ടാ കഥകളുമായി ലിതീഷ് അഥവാ തലയോലപ്പറമ്പ് തങ്കച്ചന്‍
ഒന്നിനെ ആയിരമാക്കി പറയുന്ന, കണ്ണുരിന്റെ സ്വന്തം പുത്രന്‍ ജിന്‍സ്
എന്ത് പറഞ്ഞാലും അതിലെല്ലാം ഒരു ചതഞ്ഞ 'ച' യും 'ത' യും വരുന്ന ,
ഫോര്‍ട്ട് കൊച്ചിക്കാരന്‍ ജിജോ .
മൂത്താപ്പ....ശരവണന്‍ ...............................................................
ഞങ്ങളുടെ ക്ലാസ്സിലെ അവതാരങ്ങളുടെ നിര വലുതായിരുന്നു .
ഞങ്ങള്‍ തല്ലും.
ഇവനെ തല്ലിയിട്ട് നീ ഒക്കെ ഇവിടെ രണ്ടു കാലേല്‍ നടക്കുമോ ?
അങ്ങനെ ആ പ്രശ്നം തീര്‍ന്നു എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് അടുത്ത ദിവസം ഉച്ച ഊണും കഴിഞ്ഞു അത്യാവശ്യ കാര്യങ്ങള്‍ക്കു പോയ എന്നെയും ജിന്‍സിനെയും കൂടി സീനിയര്‍ സംഹങ്ങള്‍ യുറിന്‍ ഷെഡിന്റെ അടുത്തിട്ടു പൊക്കിയത് .
അന്ന് വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ റൌണ്ട് നെക്ക് ബനിയന്‍ ഇട്ടു അതിനു മുകളില്‍ ഷര്‍ട്ട് ഇട്ടൊണ്ടാണ് ചെന്നത് .
ഇതെന്താടാ വര്‍ക്ഷോപ്പില്‍ ഏ സി ഉണ്ടോടാ മ#$$&% ?
എങ്കില്‍ വാഡാ പൂ %^%$ മോനെ......എന്നെ കാണിച്ചു താ....
അവന്‍ എന്നെ ഒരു ചുമട് തെറി വിളിച്ചു .
സീനിയേര്‍സ് എന്നെ വിട്ടു ജിന്‍സിനെ പിടിച്ചു
ജിന്‍സ് മരണ കലിപ്പ് .
ഇതിനെല്ലാം നടുവില്‍ കരിങ്കല്ലിനു കാറ്റു പിടിച്ചത് പോലെ ഞാനും ജിന്‍സും നിര്‍വികാര ബ്രഹ്മങ്ങളായി നിന്നു .
കുറച്ചു സമയം കഴിഞ്ഞു ഫ്രെഡി കൂട്ടുകരൊടു പറഞ്ഞു
>>>>>>>>>>>>>>>>>>> ദി ഡിപ്ലോമറ്റ് - റിവോള്‍ട്ട് <<<<<<<<<<<<<<<<<<<
അവര്‍ പറഞ്ഞു തന്നത് കേട്ടാണ് ഞങ്ങള്‍ ചേര്‍ത്തല പോളിയെ മനസ്സിലാക്കിയത് .
അവരാണ് ഞങ്ങളെ അവരോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ചേര്‍ത്ത് നിര്‍ത്തിയത്
അവരോടൊപ്പം ആണ് ഞങ്ങള്‍ .....
പാട്ടുകള്‍ പാടിയത്.
തട്ട് പൊളിച്ചത്
നൃത്തം ചവിട്ടിയത്
താളം തുള്ളിയത്
കൂവി ആര്‍ത്തത്
ചീട്ടു കളിച്ചത്
കള്ള് കുടിച്ചത്
കവിതകള്‍ ചൊല്ലിയത്
വാള് വെച്ചത്
ഒടുവില്‍ ഞങ്ങളെ പിന്നിലാക്കി പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിശാലതയിലേക്ക് പോയപ്പോള്‍...കണ്ണ് നനച്ചത്.....
Pages
Labels
- അനുഭവം (4)
- അവതാരങ്ങള്‍ (1)
- ഓര്‍മ്മ (7)
- ദി ഡിപ്ലോമറ്റ് (6)
- യാത്രകള്‍ (3)